ഇത് സർക്കാസമോ സത്യമോ? ബ്ലാസ്റ്റേഴ്സിനെ കുറിച്ചുള്ള ആൽഡ്രെഡിന്റെ സഹതാരങ്ങളുടെ കമന്റുകൾ വൈറലാകുന്നു!
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ സൂപ്പർതാരമായ മാർക്കോ ലെസ്ക്കോവിച്ച് ക്ലബ്ബ് വിടുകയാണ്. അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. അതേസമയം മറ്റൊരു പ്രതിരോധനിരതാരമായ മിലോസ് ഡ്രിൻസിച്ച് ക്ലബ്ബിൽ തന്നെ തുടരും. അദ്ദേഹത്തോടൊപ്പം കളിക്കാൻ ഒരു വിദേശ സെന്റർ ബാക്കിനെ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ആവശ്യമാണ്.
ആ സ്ഥാനത്തേക്ക് ബ്ലാസ്റ്റേഴ്സ് ഒരു താരത്തെ പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്. ഓസ്ട്രേലിയൻ ക്ലബ്ബായ ബ്രിസ്ബെയ്ൻ റോറിന്റെ താരമായ ടോം ആൽഡ്രഡ് എന്ന താരത്തിന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ ആരംഭിച്ചിട്ടുള്ളത്.ഓസ്ട്രേലിയൻ മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടിട്ടുള്ളത്. കഴിഞ്ഞ അഞ്ചുവർഷക്കാലം ബ്രിസ്ബെയ്നിന് വേണ്ടി കളിച്ച താരമാണ് ആൽഡ്രഡ്.എന്നാൽ അദ്ദേഹം ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്.
എന്നാൽ താരത്തെ സ്വന്തമാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. 32 കാരനായ താരത്തിന് ഓസ്ട്രേലിയയിൽ നിന്ന് തന്നെ ചില ഓഫറുകളുണ്ട്.ഏതായാലും ഈ റൂമർ പുറത്ത് വന്നതിന് പിന്നാലെ ആൽഡ്രഡ് ഇൻസ്റ്റഗ്രാമിൽ തന്റെ ഒരു ചിത്രം പങ്കുവെച്ചിരുന്നു. അതിന്റെ കമന്റ് ബോക്സിൽ താരത്തിന്റെ രണ്ട് സഹതാരങ്ങൾ കമന്റുമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആ രണ്ട് കമന്റുകളും കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ടതാണ്.
അതിൽ ഒരു സഹതാരം എഴുതിയിരിക്കുന്നത്,ഓൾ ദി ബെസ്റ്റ് അറ്റ് കേരള എന്നാണ്.അതായത് എല്ലാവിധ ആശംസകളും നേരുകയാണ് ചെയ്തിട്ടുള്ളത്. മറ്റൊരു സഹതാരം എഴുതിയിരിക്കുന്നത് കേരളത്തിലേക്ക് പോകരുത്,ഈസ്റ്റ് ബംഗാളിലേക്ക് പോകൂ എന്നാണ്. ചിരിക്കുന്ന ഇമോജിയും പങ്കുവെച്ചിട്ടുണ്ട്.ഇതൊരു സർക്കാസമായിരിക്കാനാണ് സാധ്യത.ഇനി കാര്യമാണോ എന്ന സംശയവും ആരാധകർ പ്രകടിപ്പിക്കുന്നുണ്ട്.
ഏതായാലും ഇതെല്ലാം ഈ റൂമറിന് ആക്കം കൂട്ടുകയാണ് ചെയ്തിട്ടുള്ളത്. ഇംഗ്ലണ്ടിൽ ജനിച്ചിട്ടുള്ള താരമാണ് ഇദ്ദേഹം. പിന്നീട് ഓസ്ട്രേലിയയിലേക്ക് മാറി പൗരത്വം സ്വന്തമാക്കുകയായിരുന്നു. വളരെയധികം പരിചയ സമ്പത്തുള്ള താരം കൂടിയാണ് ആൽഡ്രഡ്