Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഡോക്യുമെന്റുകൾ ഒന്നും കൊണ്ടുപോയില്ല,ദിമിയുടെ കാര്യത്തിൽ സംഭവിക്കുന്നത് എന്ത്?

447

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ദിമി.ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഒരാളാണ് അദ്ദേഹം. 17 മത്സരങ്ങൾ കളിച്ച താരം 13 ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു.പ്ലേ ഓഫ് മത്സരത്തിൽ ദിമി ഇല്ലാത്തതിന്റെ വിടവ് ബ്ലാസ്റ്റേഴ്സ് കൃത്യമായി അറിഞ്ഞിരുന്നു.അത്രയേറെ അവസരങ്ങളായിരുന്നു ക്ലബ്ബ് പാഴാക്കിയിരുന്നത്.

അദ്ദേഹത്തിന്റെ ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ പൂർത്തിയാവുകയാണ്. ഈ കരാർ പുതുക്കാൻ ഇതുവരെ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. ഒരുപാട് ക്ലബ്ബുകൾ ദിമിയിൽ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് മുന്നോട്ടുവന്നിട്ടുണ്ട്. മറ്റുള്ള ക്ലബ്ബുകളിൽ നിന്ന് താരത്തിന് ഓഫറുകൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഒരു തീരുമാനം എടുക്കാൻ ദിമിക്ക് ഇപ്പോൾ സാധിച്ചിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ കാര്യത്തിലെ ഏറ്റവും പുതിയ അപ്ഡേറ്റുകൾ പുറത്തേക്ക് വന്നിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സുമായി കോൺട്രാക്ട് പുതുക്കാൻ തന്നെയാണ് ഈ താരത്തിന് താല്പര്യം.അദ്ദേഹം അതിനുള്ള ഒരുക്കത്തിലുമായിരുന്നു. എന്നാൽ മറ്റൊരു ഐഎസ്എൽ ക്ലബ്ബ് ബ്ലാസ്റ്റേഴ്സിനേക്കാൾ മികച്ച ഒരു ഓഫർ താരത്തിന് നൽകി. ഇതോടെ കൂടിയാണ് അദ്ദേഹം കൺഫ്യൂഷനിൽ ആയത്.പക്ഷേ അദ്ദേഹം ബ്ലാസ്റ്റേഴ്സ് വിട്ടു പോകാൻ പൂർണമായും തീരുമാനിച്ചിട്ടില്ല. അതിന്റെ തെളിവുകൾ അവശേഷിക്കുന്നുണ്ട്.

എന്തെന്നാൽ ക്ലബ്ബ് വിട്ട് മറ്റൊരു ക്ലബ്ബിലേക്ക് പോകാൻ ഉദ്ദേശിക്കുന്ന താരം സാധാരണയായി ഡോക്യുമെന്റുകൾ എല്ലാം ക്ലബ്ബിൽ നിന്നും കൈപ്പറ്റി കൊണ്ടുപോകാറുണ്ട്. എന്നാൽ ദിമി അത് ചെയ്തിട്ടില്ല. അദ്ദേഹം നാട്ടിലേക്ക് പോയെങ്കിലും രേഖകൾ ഒന്നും കൊണ്ടുപോയിട്ടില്ല.അത് കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ അവശേഷിക്കുന്നുണ്ട്. അതായത് അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ തുടരാനുള്ള ഓപ്ഷനും പരിഗണിക്കുന്നുണ്ട് എന്നർത്ഥം.

പക്ഷേ അടുത്ത വരവിലായിരിക്കും അദ്ദേഹം ഒരു ഫൈനൽ ഡിസിഷൻ എടുക്കുക.അദ്ദേഹം ആഗ്രഹിക്കുന്ന രൂപത്തിലുള്ള ഒരു ഓഫർ നൽകാൻ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. അത്തരത്തിലുള്ള ഒരു ഓഫർ ലഭിച്ചു കഴിഞ്ഞാൽ തീർച്ചയായും ദിമി ബ്ലാസ്റ്റേഴ്സിൽ തുടരുക തന്നെ ചെയ്യും.