ക്വാമെ പെപ്രയുടെ ഭാവി എന്താണ്? അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് വിട്ടേക്കുമെന്ന് റൂമറുകൾ!
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ഈ സീസണിലും ബ്ലാസ്റ്റേഴ്സ് നിരാശപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. പക്ഷേ പരിക്കുകളാണ് ഏറ്റവും കൂടുതൽ ക്ലബ്ബിന് വില്ലനായിട്ടുള്ളത്. പോരായ്മകൾ പരിഹരിച്ചുകൊണ്ട് അടുത്ത സീസണിലേക്ക് ഒരുങ്ങാൻ ബ്ലാസ്റ്റേഴ്സ് തയ്യാറായിക്കഴിഞ്ഞു. താരങ്ങളും ക്ലബ്ബ് വിട്ടേക്കുമെന്ന അഭ്യുഹങ്ങൾ സജീവമാണ്.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഉറ്റുനോക്കുന്ന താരമാണ് ക്വാമെ പെപ്ര. അദ്ദേഹം രണ്ടു വർഷത്തെ കോൺട്രാക്ടിൽ കേരള ബ്ലാസ്റ്റേഴ്സിൽ ചെയ്യുകയായിരുന്നു.സ്ട്രൈക്കർ റോളിലാണ് കളിക്കുന്നത് എങ്കിലും അദ്ദേഹത്തിന് കൂടുതൽ ഗോളുകൾ ഒന്നും കേരള ബ്ലാസ്റ്റേഴ്സിൽ നേടാൻ കഴിഞ്ഞിരുന്നില്ല. ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ച 12 മത്സരങ്ങളിൽ നിന്ന് രണ്ടു ഗോളുകളും ഒരു അസിസ്റ്റുമാണ് താരം നേടിയിട്ടുള്ളത്.പക്ഷേ താരത്തിന്റെ സാന്നിധ്യം വളരെയധികം ക്ലബ്ബിന് ഗുണം ചെയ്തിരുന്നു.
നന്നായി പ്രസ്സ് ചെയ്യുന്ന താരമാണ് പെപ്ര. കളിയുടെ പല മേഖലകളിലും അദ്ദേഹം തന്റെതായ സംഭാവനകൾ നൽകിയിരുന്നു. ക്ലബ്ബുമായി ഒരു വർഷത്തെ കോൺട്രാക്ട് കൂടിയാണ് അദ്ദേഹത്തിന് അവശേഷിക്കുന്നത്. സീസണിന്റെ പകുതിക്ക് വെച്ച് അദ്ദേഹത്തിന് പരിക്കേൽക്കുകയും ഒരു ബാക്കിയുള്ള എല്ലാ മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമാവുകയും ചെയ്തു. ഇപ്പോഴും പരിക്കിൽ നിന്നും മുക്തനാകുന്ന പ്രോസസ്സിലാണ് താരമുള്ളത്.
പെപ്രയുമായി ബന്ധപ്പെട്ട റൂമറുകൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്.അതായത് അദ്ദേഹത്തെ കേരള ബ്ലാസ്റ്റേഴ്സ് ഒഴിവാക്കാൻ സാധ്യതയുണ്ട്. അദ്ദേഹം ക്ലബ്ബ് വിട്ടേക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ പെപ്രയെ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കില്ല എന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. കാരണം മറ്റൊരു സ്ട്രൈക്കർ ആയ ദിമി ക്ലബ്ബ് വിടാനുള്ള സാധ്യതകൾ അവിടെയുണ്ട്. അതുകൊണ്ടുതന്നെ പെപ്രയെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചേക്കും.ഫെഡോർ ക്ലബ്ബ് വിടാൻ തന്നെയാണ് സാധ്യതകൾ.ഏതായാലും ഒരു ഫൈനൽ ഡിസിഷൻ അധികം വൈകാതെ തന്നെ ഈ താരങ്ങളുടെ കാര്യത്തിൽ ക്ലബ് എടുത്തേക്കും.