ബംഗളുരു രണ്ടും കൽപ്പിച്ച് തന്നെ,ഹ്യൂഗോ ബോമസിന് പുറമേ ബ്ലാസ്റ്റേഴ്സ് സൂപ്പർ താരത്തെ കൂടി അവർക്ക് വേണം!
ഈ സീസണിൽ വളരെ മോശം പ്രകടനമായിരുന്നു ബംഗളൂരു എഫ്സി പുറത്തെടുത്തിരുന്നത്.പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ അവർക്ക് സാധിച്ചിരുന്നില്ല.ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അവർ പുറത്താവുകയായിരുന്നു.അത് അവരുടെ ആരാധകർക്ക് വളരെയധികം നിരാശ നൽകിയ കാര്യമായിരുന്നു. ക്ലബ്ബിന്റെ ഉടമസ്ഥനായ പാർത്ത് ജിന്റാലും ഇക്കാര്യത്തിൽ വളരെയധികം നിരാശ പ്രകടിപ്പിച്ചിരുന്നു.
അടുത്ത സീസണിൽ മികവിലേക്ക് തിരിച്ചെത്താൻ വേണ്ടിയുള്ള ശ്രമങ്ങൾക്ക് അവർ ഇപ്പോഴേ തുടക്കം കുറിച്ചിട്ടുണ്ട്.മുംബൈ സിറ്റി താരമായ ആൽബർട്ടോയെ നോഗുവേരയെ അവർ സ്വന്തമാക്കിയിരുന്നു.കൂടുതൽ മികച്ച വിദേശ താരങ്ങളെ കൊണ്ടു വരിക എന്നതാണ് അവരുടെ ഇപ്പോഴത്തെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഹ്യൂഗോ ബോമസിനെ കൂടി എത്തിക്കാനുള്ള ഒരുക്കത്തിലാണ് അവർ ഇപ്പോൾ ഉള്ളത്.
ബോമസ് മോഹൻ ബഗാൻ വിടും എന്നുള്ളത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.അദ്ദേഹം ബംഗളൂരുവിലേക്ക് എത്താനുള്ള സാധ്യതകൾ ഏറെയാണ്. ഇതിനുപുറമേ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ സ്ട്രൈക്കറായ ദിമിത്രിയോസിനെയും അവർക്ക് വേണം.പല മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.
ദിമിയുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് പൂർത്തിയാവുകയാണ്. ഈ കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്സിന് താല്പര്യമുണ്ട്.താരത്തിന് ഓഫർ നൽകിയിട്ടുമുണ്ട്. പക്ഷേ ദിമി ആഗ്രഹിച്ച പോലെയുള്ള ഒരു ഓഫർ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹം കോൺട്രാക്ട് പുതുക്കാൻ തയ്യാറായിട്ടില്ല. മറ്റു ചില ക്ലബ്ബുകളിൽ നിന്നും താരത്തിന് ഓഫറുകൾ ലഭിച്ചിട്ടുണ്ട്.അതിലൊന്ന് ബംഗളൂരു തന്നെയാണ്.
താരത്തെ സ്വന്തമാക്കാൻ വേണ്ടിയുള്ള പരമാവധി ശ്രമങ്ങൾ അവരുടെ ഭാഗത്ത് നിന്നുണ്ടാകും.കൂടുതൽ കരുത്തരാവുക എന്ന ലക്ഷ്യത്തോടുകൂടി തന്നെയാണ് ഇപ്പോൾ തന്നെ ട്രാൻസ്ഫർ മാർക്കറ്റുകളിൽ ബംഗളൂരു ഒരു സജീവമായി പ്രവർത്തിക്കുന്നത്. കൂടുതൽ സൈനിങ്ങുകങ്ങൾ ഇനിയും ഇവരുടെ ഭാഗത്ത് നിന്നുണ്ടാകും എന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.