കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ,എതിരാളികൾ എഫ്സി ഗോവ,ആദ്യത്തെ റിസൾട്ട് ആശങ്കപ്പെടുത്തുന്നത്!
ബൗസാഹെബ് ബണ്ടോഡ്ക്കർ മെമ്മോറിയൽ ട്രോഫിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മികച്ച പ്രകടനമാണ് നടത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം നടത്തിയതിന്റെ ഫലമായി സെമി ഫൈനലിലേക്ക് യോഗ്യത നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമാണ് ഈ ട്രോഫിയിൽ മാറ്റുരക്കുന്നത്. അരിത്ര ദാസ്,കോറോ,യോയ്ഹെൻബ,ശ്രീകുട്ടൻ,എബിൻദാസ് തുടങ്ങിയ സുപ്രധാന താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുന്നുണ്ട്.
സെമി ഫൈനൽ പോരാട്ടത്തിൽ സെസ ഫുട്ബോൾ ക്ലബ്ബിനെയായിരുന്നു ബ്ലാസ്റ്റേഴ്‌സ് നേരിട്ടിരുന്നത്. ഏകപക്ഷീയമായ ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സ് വിജയിക്കുകയും ചെയ്തിട്ടുണ്ട്.കോറോ നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്. ഇതോടെ കലാശ പോരാട്ടത്തിന് ബ്ലാസ്റ്റേഴ്സ് യോഗ്യത നേടുകയും ചെയ്തു.
അതേസമയം രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ എഫ്സി ഗോവ വിജയിച്ചിട്ടുണ്ട്. ഫൈനൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ഗോവയും തമ്മിലാണ് ഏറ്റുമുട്ടുക.ഇവിടെ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ആശങ്കപ്പെടുത്തുന്ന ഒരു കാര്യമുണ്ട്.ഗ്രൂപ്പ് ഘട്ടത്തിൽ ഈ രണ്ട് ടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.
മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നത്. ഈ റിസൾട്ട് ആശങ്കാജനകമാണെങ്കിലും തിരിച്ചടിക്കാനുള്ള ഒരു സുവർണ്ണാവസരമാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് കൈവന്നിരിക്കുന്നത്. ഗോവയെ പരാജയപ്പെടുത്താൻ കഴിഞ്ഞാൽ ബണ്ടോഡ്ക്കർ ട്രോഫി കേരള ബ്ലാസ്റ്റേഴ്സിന്റെ ഷെൽഫിൽ ഇരിക്കും.ബ്ലാസ്റ്റേഴ്സിന്റെ പിള്ളേർ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.