ഡ്രസിങ് റൂമിലെ രസികനാര്? ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കെല്ലാം ഒരേ ഉത്തരം!
കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണും നിരാശാജനകമായ രീതിയിൽ തന്നെയാണ് അവസാനിച്ചിട്ടുള്ളത്. സീസണിന്റെ തുടക്കത്തിൽ മിന്നുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നത്. സൂപ്പർ കപ്പിന് പിരിയുന്ന സമയത്ത് ഒന്നാം സ്ഥാനത്ത് ബ്ലാസ്റ്റേഴ്സായിരുന്നു ഉണ്ടായിരുന്നത്. മോഹൻ ബഗാൻ,മുംബൈ സിറ്റി തുടങ്ങിയ ക്ലബ്ബുകളെ പരാജയപ്പെടുത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.
പക്ഷേ ഒരിക്കൽ കൂടി കിരീടമില്ലാതെ സീസൺ അവസാനിപ്പിക്കേണ്ടിവന്നു.പതിവുപോലെ രണ്ടാംഘട്ടത്തിൽ മോശം പ്രകടനമാണ് ക്ലബ്ബ് നടത്തിയത്.അതിന് പരിക്കുകൾ കൂടി കാരണമായിട്ടുണ്ട്. അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ ഇതിനോടകം തന്നെ ബ്ലാസ്റ്റേഴ്സ് ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. പുതിയ പരിശീലകനെ അധികം വൈകാതെ ബ്ലാസ്റ്റേഴ്സ് നിയമിക്കും.
ഈയിടെ ജിഞ്ചർ മീഡിയയുടെ ഒരു പ്രോഗ്രാമിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പങ്കെടുത്തിരുന്നു.അഡ്രിയാൻ ലൂണ,മിലോസ് ഡ്രിൻസിച്ച്,പ്രീതം കോട്ടാൽ,ഐമൻ,പ്രബീർ ദാസ് എന്നിവരൊക്കെയായിരുന്നു ഉണ്ടായിരുന്നത്. ഈ അഭിമുഖത്തിലെ ഒരു ചോദ്യം ഡ്രസിങ് റൂമിലെ കൊമേഡിയൻ അഥവാ രസികൻ ആരായിരുന്നു എന്നായിരുന്നു ചോദ്യം. എല്ലാവരും ഒരേ ഉത്തരമാണ് നൽകിയിട്ടുള്ളത്.
മിലോസ് ഡ്രിൻസിച്ചിന്റെ ചിത്രമാണ് എല്ലാവരും ഉയർത്തിയിട്ടുള്ളത്.ബ്ലാസ്റ്റേഴ്സ് ഡ്രസിങ് റൂമിലെ കൊമേഡിയൻ ഡ്രിൻസിച്ചാണ് എന്ന കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസങ്ങൾ ഇല്ല.ഈ സീസണിലായിരുന്നു ഡ്രിൻസിച്ച് ബ്ലാസ്റ്റേഴ്സിനൊപ്പം ജോയിൻ ചെയ്തിരുന്നത്.മികച്ച പ്രകടനം അദ്ദേഹം നടത്തിയിട്ടുണ്ട്.അടുത്ത സീസണിലും അദ്ദേഹം തന്നെയായിരിക്കും ക്ലബ്ബിന്റെ പ്രതിരോധനിരയിൽ ഉണ്ടാവുക.