ഇത് ലോയൽറ്റിയുടെ പ്രതിരൂപം, ഗോവയിൽ നിന്നും ലൂണക്ക് ലഭിച്ചത് ഞെട്ടിക്കുന്ന ഓഫർ, എന്നിട്ടും ബ്ലാസ്റ്റേഴ്സിനെ കൈവിട്ടില്ല!
കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ ഇനിയും ക്ലബ്ബിൽ തന്നെ കാണും. ഒഫീഷ്യൽ പ്രഖ്യാപനം കുറച്ചു മുൻപാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്. മൂന്ന് വർഷത്തേക്ക് അദ്ദേഹത്തിന്റെ കോൺട്രാക്ട് ബ്ലാസ്റ്റേഴ്സ് പുതുക്കിയിട്ടുണ്ട്. 2027 വരെ ബ്ലാസ്റ്റേഴ്സിന്റെ നായകനായി കൊണ്ട് അഡ്രിയാൻ ലൂണയെ നമുക്ക് കാണാൻ സാധിക്കും.
അദ്ദേഹത്തിന്റെ കോൺട്രാക്ട് ഓട്ടോമാറ്റിക് ആയിക്കൊണ്ട് ഒരു വർഷത്തേക്ക് പുതുക്കപ്പെട്ടിരുന്നു എങ്കിലും സംശയങ്ങൾ നിന്നിരുന്നു. ഒരു ലോങ്ങ് ടേമിലേക്കുള്ള കോൺട്രാക്ട് ലഭിക്കാത്തത് കൊണ്ട് തന്നെ ലൂണക്ക് നിരാശകൾ ഉണ്ടായിരുന്നു.ഈ സമയത്താണ് രണ്ട് ഓഫറുകൾ അദ്ദേഹത്തിന് ലഭിക്കുന്നത്.ഗോവ, മുംബൈ എന്നീ ക്ലബ്ബുകളിൽ നിന്നാണ് അദ്ദേഹത്തിന് ഓഫർ ലഭിച്ചത്.
ഇതിൽ ഗോവയുടെ ഓഫർ ഞെട്ടിക്കുന്നതായിരുന്നു. മൂന്ന് വർഷത്തേക്കുള്ള ഓഫർ അവർ നൽകിയിരുന്നു.മാത്രമല്ല ബ്ലാസ്റ്റേഴ്സ് നൽകുന്നതിനേക്കാൾ കൂടുതൽ സാലറി അവർ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നൽകിയ ഓഫറിനേക്കാൾ എന്തുകൊണ്ടും നല്ല ഒരു ഓഫറായിരുന്നു ഗോവയിൽ നിന്നും ലൂണക്ക് ലഭിച്ചിരുന്നത്.പക്ഷേ അത് അദ്ദേഹം തള്ളിക്കളഞ്ഞു.കേരള ബ്ലാസ്റ്റേഴ്സിന് ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.
ബ്ലാസ്റ്റേഴ്സിന്റെ ഓഫർ അദ്ദേഹം സ്വീകരിക്കുകയായിരുന്നു.ലോയൽറ്റിയുടെ പ്രതിരൂപം എന്നാണ് ഇതിനെക്കുറിച്ച് ആരാധകർ വിശേഷിപ്പിച്ചിട്ടുള്ളത്.ലൂണയുടെ കാര്യത്തിൽ ഇടക്ക് സംശയം വരാൻ കാരണങ്ങളിൽ ഒന്ന് ഇവാൻ വുക്മനോവിച്ച് ക്ലബ്ബ് വിട്ടതാണ്, മറ്റൊന്ന് ദീർഘകാലത്തേക്ക് കോൺട്രാക്ട് ലഭിക്കാത്തതും. എന്നാൽ ബ്ലാസ്റ്റേഴ്സിൽ നിന്നും ലോങ് ടൈമിലേക്ക് കോൺട്രാക്ട് ലഭിച്ചതോടെ ലൂണ അത് ഇരുകൈയും സ്വീകരിക്കുകയായിരുന്നു.
ലൂണ കോൺട്രാക്ട് പുതുക്കിയത് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.ഇനി ദിമിയുടെ കൂടി കരാർ പുതുക്കണം എന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവശ്യം. അങ്ങനെയാണെങ്കിൽ ദിമി,നൂഹ്,ലൂണ കൂട്ടുകെട്ടിനെ നമുക്ക് കാണാൻ കഴിയും.