പഴയ പോലെയല്ല കാര്യങ്ങൾ, അവസാനിച്ചത് ഇന്ത്യൻ താരങ്ങൾ റെക്കോർഡിട്ട ഐഎസ്എൽ!
ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം സ്വന്തമാക്കിയത് മുംബൈ സിറ്റി എഫ്സിയാണ്.ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം നടത്തിയ അവർ അർഹിച്ച കിരീടമാണ് സ്വന്തമാക്കിയിട്ടുള്ളത്. അതേസമയം ഷീൽഡ് സ്വന്തമാക്കാൻ മോഹൻ ബഗാന് സാധിച്ചിട്ടുണ്ട്. മോഹൻ ബഗാനും മുംബൈ സിറ്റിയും തന്നെയാണ് ഈ സീസണിൽ ആധിപത്യം പുലർത്തിയിട്ടുള്ളത്.
ഐഎസ്എല്ലിലെ ചില കണക്കുകൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.അതായത് ഈ ഐഎസ്എൽ സീസണിൽ ഇന്ത്യൻ താരങ്ങൾ ആകെ നേടിയത് 134 ഗോളുകളാണ്. ഇത് ഒരു പുതിയ റെക്കോർഡാണ്. ഇന്ത്യൻ താരങ്ങൾ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ സീസണായി മാറാൻ ഇത്തവണത്തെ സീസണിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ 121 ഗോളുകൾ ആയിരുന്നു ഇന്ത്യൻ താരങ്ങൾ നേടിയിരുന്നത്.
ആ കണക്കിനെയാണ് ഇപ്പോൾ ഇത്തവണത്തെ സീസൺ മറികടന്നിട്ടുള്ളത്.63 വ്യത്യസ്ത ഇന്ത്യൻ താരങ്ങൾ ഗോളുകൾ നേടിയിട്ടുണ്ട്. ഇന്ത്യൻ താരങ്ങൾ കൂടുതൽ ഉയരുന്നു എന്നതിന്റെ ഒരു തെളിവ് തന്നെയാണ് ഇത്.
ഇന്ത്യൻ താരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് മുംബൈ സിറ്റിയുടെ ചാങ്‌തേയാണ്. 9 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. വിക്രം പ്രതാപ് സിംഗ് എട്ടു ഗോളുകൾ നേടിക്കൊണ്ട് തന്റെ കരുത്ത് തെളിയിച്ചിട്ടുണ്ട്. അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ മുഹമ്മദ് ഐമൻ,വിബിൻ മോഹനൻ എന്നിവർ ഈ സീസണിൽ ഗോളുകൾ നേടിയിട്ടുണ്ട്.