ബ്ലാസ്റ്റേഴ്സിൽ തുടരാൻ ദിമി റെഡിയായിരുന്നു, പക്ഷേ.. സംഭവിച്ചതെന്ത്?
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കഴിഞ്ഞ രണ്ട് സീസണുകളിലായി ഏറ്റവും മികച്ച രൂപത്തിൽ കളിച്ച സ്ട്രൈക്കറാണ് ദിമിത്രിയോസ്. ഗ്രീക്ക് താരമായ ഇദ്ദേഹം ആദ്യ സീസണിൽ തന്നെ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഐഎസ്എല്ലിൽ പത്ത് ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു. ഈ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനെ ചുമലിലേറ്റിയത് ദിമിയായിരുന്നു. 17 മത്സരങ്ങൾ മാത്രം കളിച്ച താരം 13 ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കുകയായിരുന്നു.
എതിരാളികളെക്കാൾ ഒരുപാട് മത്സരം കുറച്ച് കളിച്ചിട്ടും ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ ദിമിക്ക് സാധിച്ചു.അത്രയധികം ഇമ്പാക്ടായിരുന്നു അദ്ദേഹം ഉണ്ടാക്കിയിരുന്നത്. അദ്ദേഹത്തെ നിലനിർത്തണമെന്ന് ബ്ലാസ്റ്റേഴ്സ് ആരാധകർ നിരന്തരം ക്ലബ്ബിനോട് ആവശ്യപ്പെട്ടിരുന്നു.പക്ഷേ ക്ലബ്ബ് നിലനിർത്തിയില്ല. ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റ് ദിമി പങ്കുവെച്ചു കഴിഞ്ഞു.
രണ്ടുവർഷത്തെ കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള ബന്ധം അവസാനിക്കുകയാണ് എന്നാണ് ദിമി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ സ്ഥിരീകരിച്ചിട്ടുള്ളത്.കേരള ബ്ലാസ്റ്റേഴ്സിന്റെ എല്ലാ ആരാധകർക്കും അദ്ദേഹം നന്ദി പറയുകയും ചെയ്തിട്ടുണ്ട്.പക്ഷേ ഇനി എങ്ങോട്ടാണ് എന്നത് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.അതുമായി ബന്ധപ്പെട്ട റൂമറുകൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്.
സ്പോർട്സ് കീഡ താരത്തിന്റെ കാര്യത്തിൽ ഒരു റിപ്പോർട്ട് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് ദിമി കേരള ബ്ലാസ്റ്റേഴ്സിനെയും ആരാധകരെയും ഇഷ്ടപ്പെടുന്നുണ്ട്. കോൺട്രാക്ട് പുതുക്കിക്കൊണ്ട് ക്ലബ്ബിനകത്ത് തുടരാൻ അദ്ദേഹം തയ്യാറായിരുന്നു. പക്ഷേ അദ്ദേഹം ആഗ്രഹിച്ച സാലറി നൽകാൻ ക്ലബ്ബ് തയ്യാറായിരുന്നില്ല.കോൺട്രാക്ട് പുതുക്കാൻ വേണ്ടിയുള്ള ഒരു ഓഫർ കേരള ബ്ലാസ്റ്റേഴ്സ് നൽകിയിരുന്നു.
പക്ഷേ ദിമിയെ സംബന്ധിച്ചിടത്തോളം അത് ആകർഷകമായ ഒരു ഓഫർ ആയിരുന്നില്ല. അദ്ദേഹം ആഗ്രഹിച്ച സാലറി ബ്ലാസ്റ്റേഴ്സ് വാഗ്ദാനം ചെയ്തിരുന്നില്ല.മാത്രമല്ല മറ്റുള്ള ക്ലബ്ബുകളിൽ നിന്ന് ആകർഷകമായ ഓഫർ ലഭിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സിന്റെ ഓഫർ അദ്ദേഹം നിരസിക്കുകയാണ് ചെയ്തിട്ടുള്ളത്.അദ്ദേഹം ആഗ്രഹിച്ച രൂപത്തിലുള്ള ഒരു ഓഫർ നൽകിയിരുന്നുവെങ്കിൽ അദ്ദേഹം ക്ലബ്ബിൽ തന്നെ തുടരുമായിരുന്നു എന്നാണ് ഇവർ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.