ദിമി ഈസ്റ്റ് ബംഗാളിലേക്ക് തന്നെ, ലഭിക്കുന്ന സാലറി അമ്പരപ്പിക്കുന്നത്!
കേരള ബ്ലാസ്റ്റേഴ്സിനോട് ഗുഡ് ബൈ പറഞ്ഞ ഐഎസ്എല്ലിൽ തന്നെ തുടരും എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു.ഇന്ത്യയിൽ തന്നെ തുടരാനാണ് അദ്ദേഹത്തിന്റെ പ്ലാൻ. മുംബൈ സിറ്റിയും ഗോവയും അദ്ദേഹത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും അവർ രണ്ടുപേരും പിൻവാങ്ങുകയായിരുന്നു. പിന്നീട് താരവുമായി ചർച്ച നടത്തിയ ഏക ക്ലബ്ബ് ഈസ്റ്റ് ബംഗാൾ എഫ്സിയായിരുന്നു.
ഇപ്പോൾ ദിമി ഈസ്റ്റ് ബംഗാളിലേക്കാണ് എന്നുള്ളത് ഏറെക്കുറെ ഉറപ്പായി. ചർച്ചകൾ അന്തിമ ഘട്ടത്തിൽ എത്തിക്കഴിഞ്ഞു.സാലറിയുടെ കാര്യത്തിൽ ഇരുവിഭാഗവും ധാരണയിൽ എത്തിയതോടെയാണ് ചർച്ചകൾ അന്തിമഘട്ടത്തിൽ എത്തിയിട്ടുള്ളത്. താരത്തിന് ലഭിക്കുന്ന അമ്പരപ്പിക്കുന്നതാണ്. ഒരു വർഷത്തെ സാലറി 4 കോടി രൂപയാണ്.
രണ്ടുവർഷത്തെ കോൺട്രാക്ടാണ് ഈസ്റ്റ് ബംഗാൾ അദ്ദേഹത്തിന് നൽകുന്നത്. അതായത് രണ്ടു വർഷത്തെ സാലറി എട്ട് കോടി രൂപയോളം വരും. നിലവിൽ ഒരു വർഷത്തേക്ക് 18 കോടി രൂപയാണ് ടീമിന്റെ സാലറി ക്യാപ്പ് വരുന്നത്. അതിനർത്ഥം ഈസ്റ്റ് ബംഗാൾ ആകെ സാലറിയുടെ ഏകദേശം നാലിലൊരു ഭാഗം സ്വന്തമാക്കുന്നത് ദിമി ഒറ്റക്കാണ്.
ഇതേ തുക തന്നെയായിരുന്നു സാലറിയായി കൊണ്ട് അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ നിന്നും ആഗ്രഹിച്ചിരുന്നത്. എന്നാൽ ഇത് നൽകാൻ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തയ്യാറായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ക്ലബ്ബ് വിട്ടത്.ഇതിനേക്കാൾ കുറഞ്ഞ സാലറിക്ക് കൂടുതൽ മികച്ച താരങ്ങളെ കൊണ്ടുവരാം എന്നുള്ള ഒരു വിശ്വാസത്തിലാണ് സ്പോർട്ടിംഗ് ഡയറക്ടർ സ്കിൻകിസ് ഉള്ളത്. മികച്ച പകരക്കാരനെ തന്നെ ക്ലബ്ബ് കൊണ്ടുവരുമെന്ന ശുഭപ്രതീക്ഷയിലാണ് ആരാധകർ.