എന്തൊക്കെയാണ് സംഭവിക്കുന്നത്? ദിമിയുടെ കാര്യത്തിൽ ട്വിസ്റ്റിന് സാധ്യതയുണ്ടോ?
കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതൽ തിരിച്ചടി ഏൽപ്പിച്ച ഒരു കാര്യമാണ് ദിമി ക്ലബ്ബിനോട് വിട പറഞ്ഞത്. രണ്ട് വർഷത്തെ കരാർ പൂർത്തിയാക്കിക്കൊണ്ട് അദ്ദേഹം ബ്ലാസ്റ്റേഴ്സ് കരിയർ അവസാനിപ്പിക്കുകയായിരുന്നു. ക്ലബ്ബിൽ തുടരാൻ അദ്ദേഹം ഒരുക്കമായിരുന്നു. പക്ഷേ അദ്ദേഹം ആവശ്യപ്പെട്ടത് പോലെയുള്ള ഒരു സാലറി നൽകാൻ ബാസ്റ്റേഴ്സ് തയ്യാറാവാതെ വന്നതോടുകൂടിയാണ് അദ്ദേഹം ക്ലബ്ബ് വിടാൻ തീരുമാനിച്ചത്.
ഇതുവരെ ഈസ്റ്റ് ബംഗാൾ മാത്രമായിരുന്നു അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി രംഗത്തുണ്ടായിരുന്നത്. ഈസ്റ്റ് ബംഗാളുമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. പക്ഷേ ഒരു ഫൈനൽ തീരുമാനത്തിലെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനിടെ മറ്റൊരു റിപ്പോർട്ട് കൂടി ചില മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. മുംബൈ സിറ്റി അപ്രതീക്ഷിതമായി കാര്യങ്ങൾ വേഗത്തിലാക്കുകയും ദിമിയുമായി ചർച്ചകൾ നടത്തുന്നുണ്ട് എന്നുമായിരുന്നു ഇവർ റിപ്പോർട്ട് ചെയ്തിരുന്നത്.
പക്ഷേ ഇക്കാര്യത്തിൽ മാർക്കസ് മെർഗുലാവോ അത്ഭുതം പ്രകടിപ്പിച്ചിട്ടുണ്ട്. അതായത് ഈസ്റ്റ് ബംഗാളിലേക്ക് പോകാൻ തന്നെയാണ് സാധ്യതയുള്ളത്. ഇനി ഈസ്റ്റ് ബംഗാളിനെ നിരസിച്ചുകൊണ്ട് മുംബൈ സിറ്റിയിലേക്ക് ദിമി പോയാൽ താൻ അത്ഭുതപ്പെടും എന്നായിരുന്നു മെർഗുലാവോ പറഞ്ഞിരുന്നത്.അതായത് നിലവിൽ ഒരു ട്വിസ്റ്റിന് സാധ്യതയില്ല എന്ന് തന്നെയാണ് ഇദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
ഇതിനിടെ ഒരു മലേഷ്യൻ ക്ലബ്ബിൽ നിന്നും ദിമിക്ക് ഓഫർ ലഭിച്ചിട്ടുണ്ട്.പക്ഷേ അദ്ദേഹം അത് പരിഗണിക്കുന്നില്ല.ഇന്ത്യൻ സൂപ്പർ ലീഗിൽ തന്നെ തുടരാനാണ് താരത്തിന്റെ തീരുമാനം. നിലവിൽ അദ്ദേഹത്തെ ഈസ്റ്റ് ബംഗാൾ തന്നെ സ്വന്തമാക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.പക്ഷേ മുംബൈ സിറ്റി അദ്ദേഹത്തെ ഹൈജാക്ക് ചെയ്യാനുള്ള സാധ്യതകളെ നമുക്ക് ഒരിക്കലും തള്ളിക്കളയാനാവില്ല. നിലവിലെ ഗോൾഡൻ ബൂട്ട് ജേതാവായ ദിമിക്ക് ട്രാൻസ്ഫർ മാർക്കറ്റിൽ ആവശ്യക്കാർ ഏറെയാണ്.