ബ്ലാസ്റ്റേഴ്സ് നിഷു കുമാറിനെ പൂർണ്ണമായും കൈവിട്ടു കളഞ്ഞു, പുതിയ കരാറിൽ ഒപ്പുവെച്ച് താരം!
കേരള ബ്ലാസ്റ്റേഴ്സ് 2020ലായിരുന്നു ഇന്ത്യൻ പ്രതിരോധനിരതാരമായ നിഷു കുമാറിനെ സ്വന്തമാക്കിയത്.വിങ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ഇദ്ദേഹം ബംഗളൂരു എഫ്സിയിൽ നിന്നായിരുന്നു എത്തിയിരുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി നാല്പതോളം മത്സരങ്ങൾ ഇദ്ദേഹം കളിച്ചിട്ടുണ്ട്.എന്നാൽ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹം ക്ലബ്ബ് വിടുകയായിരുന്നു.
അദ്ദേഹത്തെ ഈസ്റ്റ് ബംഗാളായിരുന്നു സ്വന്തമാക്കിയിരുന്നത്. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലായിരുന്നു നിഷുവിനെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയത്. ഇപ്പോൾ അവസാനിച്ച സീസണിൽ അദ്ദേഹം ഈസ്റ്റ് ബംഗാളിലായിരുന്നു കളിച്ചിരുന്നത്.കുറച്ച് മത്സരങ്ങൾ മാത്രമായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. പക്ഷേ അദ്ദേഹത്തിൽ ക്ലബ്ബ് സംതൃപ്തരാണ്.
അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ലോൺ കാലാവധി പൂർത്തിയാക്കിക്കൊണ്ട് അദ്ദേഹത്തെ പെർമനന്റ് ട്രാൻസ്ഫറിൽ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയിട്ടുണ്ട്. അതായത് നിഷു കുമാർ കേരള ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങി വരില്ല. അദ്ദേഹത്തെ പൂർണമായും ക്ലബ്ബ് കൈവിട്ടു കഴിഞ്ഞു. ഇനി ഈസ്റ്റ് ബംഗാളിന്റെ ജേഴ്സിയിൽ തന്നെയാണ് നമുക്ക് അദ്ദേഹത്തെ കാണാൻ കഴിയുക.
കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഫുൾബാക്ക് പൊസിഷനിൽ മികച്ച താരങ്ങളെ ഇപ്പോൾ ലഭ്യമാണ്.നവോച്ച സിങ്,ഐബൻബാ ഡോഹ്ലിങ്,സന്ദീപ് സിങ്,പ്രബീർ ദാസ് എന്നിവരൊക്കെ ബ്ലാസ്റ്റേഴ്സിൽ ഫുൾ ബാക്കുമാരായിക്കൊണ്ട് ഉണ്ട്. കൂടാതെ പ്രീതം കോട്ടാലും ഹോർമിപാമുമൊക്കെ വിങ് ബാക്ക് പൊസിഷനിൽ കളിക്കുന്ന താരങ്ങളാണ്. അതുകൊണ്ടൊക്കെ തന്നെയാണ് കഴിഞ്ഞ സമ്മറിൽ ബ്ലാസ്റ്റേഴ്സ് നിഷുവിനെയും ഖബ്രയേയും ഈസ്റ്റ് ബംഗാളിന് കൈമാറിയത്.ഈ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്സ് ഫുൾ ബാക്ക് പൊസിഷനുകളിലേക്ക് താരങ്ങളെ കൊണ്ടുവരാൻ സാധ്യത കുറവാണ്.