അദ്ദേഹം ആവശ്യപ്പെടുന്നത് കൊടുക്കൂ, അല്ലെങ്കിൽ പരാജയമായിരിക്കും: ചർച്ചയായി ആരാധകന്റെ ആവശ്യം!
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾക്ക് ഇതിനോടകം തന്നെ തുടക്കം കുറിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായിരുന്ന ഇവാൻ വുക്മനോവിച്ചിന് സ്ഥാനം നഷ്ടമായത് ഏവരെയും അമ്പരപ്പിച്ചു. പിന്നീട് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ കോൺട്രാക്ട് പുതുക്കിയത് ആരാധകർക്ക് സന്തോഷം നൽകി. എന്നാൽ ആ സന്തോഷം അധികം നീണ്ടു നിന്നില്ല.ദിമി ക്ലബ്ബ് വിടാൻ തീരുമാനിച്ചത് ആരാധകർക്ക് നിരാശയാണ് നൽകിയത്.
അതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് സ്വീഡിഷ് പരിശീലകനായ മികേൽ സ്റ്റാറെയെ കൊണ്ടുവന്നത്.ഈ പരിശീലകന്റെ അനുഭവസമ്പത്തിലാണ് ഇപ്പോൾ ആരാധകർ വിശ്വാസമർപ്പിച്ചിരിക്കുന്നത്.ഈ ആഴ്ച്ച ഒരു സൈനിങ് ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പൂർത്തിയാക്കുമെന്ന് മെർഗുലാവോ റിപ്പോർട്ട് ചെയ്തിരുന്നു.നൂഹ് സദൂയിയുടെ വരവായിരിക്കും ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബ്ലാസ്റ്റേഴ്സ് പരിശീലകനായ മികേൽ സ്റ്റാറെയുടെ മുൻകാല ചരിത്രങ്ങൾ ഒട്ടുമിക്ക ബ്ലാസ്റ്റേഴ്സ് ആരാധകരും പരിശോധിച്ചിട്ടുണ്ട്. അദ്ദേഹം മികച്ച ഒരു പരിശീലകൻ തന്നെയാണ് എന്നാണ് ആരാധകരുടെ അഭിപ്രായം. ഇതുമായി ബന്ധപ്പെട്ട ഒരു ആരാധകന്റെ ആവശ്യം എക്‌സിൽ ചർച്ചയായിട്ടുണ്ട്.സ്റ്റാറെ ആവശ്യപ്പെടുന്ന താരങ്ങളെ എത്തിച്ചു നൽകാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തയ്യാറാവണം എന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്.ആ ആരാധകന്റെ ട്വീറ്റ് ഇങ്ങനെയാണ്.
മികേൽ സ്റ്റാറെ വളരെ മികച്ച ഒരു പരിശീലകനാണ്. അദ്ദേഹം ആവശ്യപ്പെടുന്ന വിഭവങ്ങൾ അദ്ദേഹത്തിന് ലഭിക്കേണ്ടതുണ്ട്.അദ്ദേഹത്തിന് ആവശ്യമുള്ളത് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നൽകാതിരിക്കുക, വേണ്ട രീതിയിൽ ചിലവഴിക്കാതിരിക്കുക എന്നതൊക്കെ ചെയ്താൽ അദ്ദേഹവും ബ്ലാസ്റ്റേഴ്സിൽ പരാജയപ്പെടും. പക്ഷേ അദ്ദേഹം എല്ലാം ചോദിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഇതുവരെ മനസ്സിലായതിൽ നിന്നും അദ്ദേഹം അത്തരത്തിലുള്ള ഒരു പരിശീലകനാണ്.ഇവാൻ വുക്മനോവിച്ചിന്റെ ക്യാരക്ടരിൽ നിന്നും വ്യത്യസ്തമായ ഒരു ക്യാരക്ടറാണ് ഇദ്ദേഹത്തിന്,ഇതാണ് ഒരു ബ്ലാസ്റ്റേഴ്സ് ആരാധകന്റെ നിരീക്ഷണം.
അതായത് സ്റ്റാറെ ആവശ്യപ്പെടുന്ന താരങ്ങളെ എത്തിച്ചു നൽകുക. ചോദിക്കാൻ അദ്ദേഹത്തിന് യാതൊരുവിധ മടിയും ഉണ്ടാവില്ല. അദ്ദേഹം ഉദ്ദേശിക്കുന്ന രൂപത്തിലുള്ള ഒരു ടീമിനെ ലഭിച്ചു കഴിഞ്ഞാൽ റിസൾട്ടുകളും കിരീടവും വരും. ഇത്രയും കാര്യങ്ങളാണ് ഈ ആരാധകൻ നിരീക്ഷിച്ചിട്ടുള്ളത്.