ബ്രസീൽ താരം അലക്സ് സാൻഡ്രോ,ബൾഗേറിയൻ താരം മാർട്ടിൻ പെറ്റ്ക്കോവ്,ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട രണ്ട് റൂമറുകൾ കൂടി പുറത്ത്!
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാനപ്പെട്ട സ്ട്രൈക്കറായ ദിമിത്രിയോസ് ക്ലബ്ബ് വിട്ട കാര്യം ഇന്നലെ ബ്ലാസ്റ്റേഴ്സ് തന്നെ സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം ഈസ്റ്റ് ബംഗാളിലേക്കാണ് പോകുന്നത്. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സിന് ഒരു സ്ട്രൈക്കറെ ആവശ്യമുണ്ട്. നിലവിലെ ഗോൾഡൻ ബൂട്ട് ജേതാവായ ദിമിയുടെ പകരക്കാരനായി കൊണ്ടാണ് ഒരു മികച്ച സ്ട്രൈക്കറെ ബ്ലാസ്റ്റേഴ്സിന് ആവശ്യമുള്ളത്.
നേരത്തെ ബ്രസീലിയൻ താരം വില്യൻ പോപ്പുമായി ബന്ധപ്പെട്ട റൂമറുകൾ പുറത്തേക്ക് വന്നിരുന്നു.ഇപ്പോൾ രണ്ട് റൂമറുകൾ കൂടി പുറത്തേക്ക് വന്നിട്ടുണ്ട്. ബ്രസീൽ താരം അലക്സ് സാൻഡ്രോ, ബൾഗേറിയൻ താരം മാർട്ടിൻ പെറ്റ്ക്കോവ് എന്നിവരുമായി ബന്ധപ്പെട്ട റൂമറുകളാണ് പുറത്തേക്ക് വന്നിട്ടുള്ളത്. ബ്രസീലിലെ രണ്ടാം ഡിവിഷൻ ലീഗാണ് സിരി ബി. അവിടുത്തെ ക്ലബ്ബായ ബൊട്ടഫോഗോക്ക് വേണ്ടി കളിക്കുന്ന യുവതാരമാണ് അലക്സ് സാൻഡ്രോ.
സ്ട്രൈക്കരായ ഇദ്ദേഹവുമായി ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.പക്ഷേ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. പരിശീലകൻ മികേൽ സ്റ്റാറെയാണ് തീരുമാനങ്ങൾ എടുക്കേണ്ടത്. 28 വയസ്സുള്ള താരം മോശമല്ലാത്ത രൂപത്തിൽ കളിക്കുന്ന താരമാണ്. അടുത്ത റൂമർ 21 വയസ്സ് മാത്രമുള്ള മാർട്ടിൻ പെറ്റ്ക്കോവുമായി ബന്ധപ്പെട്ടതാണ്.
ബൾഗേറിയൻ ലീഗിലാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.അദ്ദേഹത്തെ സ്വന്തമാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. കാരണം വലിയ ട്രാൻസ്ഫർ അദ്ദേഹത്തിനു വേണ്ടി നൽകേണ്ടിവരും. പക്ഷേ യുവതാരമാണ് എന്നത് വർക്ക് റേറ്റ് വർദ്ധിപ്പിക്കുന്ന കാര്യമായിരിക്കും.ഏതായാലും ഈ റൂമറുകളിലെ ആധികാരികമായ വിവരങ്ങൾ പുറത്തു വരേണ്ടതുണ്ട്.