Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

വല്യേട്ടൻ ലെസ്ക്കോയുടെ കണക്കുകൾ ഗംഭീരം, ഇനി ലഭിക്കുമോ ഇതുപോലെയൊരു താരത്തെ?

253

ഇവാൻ വുക്മനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ചുമതലയേറ്റ സീസണിൽ ക്ലബ്ബ് പ്രതിരോധനിരയിലേക്ക് കൊണ്ടുവന്ന ക്രൊയേഷ്യൻ സൂപ്പർതാരമാണ് മാർക്കോ ലെസ്ക്കോവിച്ച്. ക്രൊയേഷ്യയുടെ ദേശീയ ടീമിന് വേണ്ടി കളിച്ച് പരിചയമുള്ള താരത്തിന്റെ എക്സ്പീരിയൻസ് ബ്ലാസ്റ്റേഴ്സിന് വളരെയധികം ഗുണകരമായിരുന്നു. ആദ്യ രണ്ട് സീസണുകളിലും മിന്നുന്ന പ്രകടനമാണ് ആരാധകരുടെ വല്യേട്ടൻ പുറത്തെടുത്തത്.

ഒരല്പം എങ്കിലും നിറം മങ്ങിയത് കഴിഞ്ഞ സീസണിൽ മാത്രമാണ്.പരിക്കു കാരണം പല മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമാവുകയും ചെയ്തിരുന്നു. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ കൈവിട്ടു കഴിഞ്ഞു. ഈ ക്രൊയേഷ്യൻ താരം ഇനി ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടാവില്ല.പുതിയ ഒരു പകരക്കാരനെ ക്ലബ്ബിന് ആവശ്യമാണ്.

മൂന്നുവർഷം ബ്ലാസ്റ്റേഴ്സിൽ ചിലവഴിച്ച ലെസ്ക്കോ മികച്ച പ്രകടനമാണ് ക്ലബ്ബിനു വേണ്ടി നടത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ കണക്കുകൾ ഗംഭീരവുമാണ്.ബ്ലാസ്റ്റേഴ്സിന് വേണ്ടി ആകെ 53 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്.അതിൽ നിന്ന് ഒരു ഗോൾ ഈ സെന്റർ ബാക്ക് നേടിയിട്ടുണ്ട്.

പ്രതിരോധത്തിലെ കണക്കുകൾ നമുക്കൊന്ന് പരിശോധിക്കാം.77 ഇന്റർസെപ്ഷനുകൾ. പാസിംഗ് അക്കുറസി 81 ശതമാനം, 219 റിക്കവറികൾ,200 ക്ലിയറൻസുകൾ,166 ഡ്യൂവൽസ് വോൺ,103 ഏരിയൽ ഡ്യൂവൽസ് വോൺ,ഒരു തവണ ഐഎസ്എൽ റണ്ണറപ്പ് എന്നിങ്ങനെയാണ് താരത്തിന്റെ കണക്കുകൾ വരുന്നത്.

സ്ഥിരതയാർന്ന പ്രകടനം നടത്താൻ ലെസ്ക്കോക്ക് സാധിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. അദ്ദേഹത്തിന്റെ അഭാവത്തിൽ മികച്ച ഒരു പകരക്കാരനെ ബ്ലാസ്റ്റേഴ്സിന് കൊണ്ടുവരേണ്ടതുണ്ട്.മിലോസ് ഡ്രിൻസിച്ച് അടുത്ത സീസണിൽ ക്ലബ്ബിനോടൊപ്പം ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.