ആഗ്രഹം ബാക്കിയാക്കി ചെർനിച്ച് മടങ്ങുന്നു,ബ്ലാസ്റ്റേഴ്സ് കൈകൊണ്ടത് ശരിയായ തീരുമാനമോ?
ലിത്വാനിയൻ ക്യാപ്റ്റനായ ഫെഡോർ ചെർനിച്ച് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാനുണ്ടായ സാഹചര്യം എല്ലാവർക്കും അറിയാവുന്നതാണ്. ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്ക് പരിക്കേൽക്കുകയായിരുന്നു. ഇതോടുകൂടിയായിരുന്നു ബ്ലാസ്റ്റേഴ്സ് മറ്റൊരു വിദേശ സൈനിങ്ങ് നടത്താൻ നിർബന്ധരായത്. അങ്ങനെയാണ് മുന്നേറ്റ നിരയിലേക്ക് ഫെഡോർ ചെർനിച്ചിനെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നത്.കേവലം മാസങ്ങളുടെ കോൺട്രാക്ട് മാത്രമാണ് അദ്ദേഹത്തിന് നൽകിയത്.
9 മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി അദ്ദേഹം കളിച്ചത്. അതിൽ നിന്ന് രണ്ട് ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം സ്വന്തമാക്കി.ഇന്ത്യൻ സാഹചര്യങ്ങളോടെ പൊരുത്തപ്പെടാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുകയായിരുന്നു. അദ്ദേഹം അഡാപ്റ്റായി വന്നപ്പോഴേക്കും സീസൺ അവസാനിക്കുകയും ചെയ്തു.ഈ സീസൺ അവസാനിച്ചതിനുശേഷം നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചില കാര്യങ്ങൾ പറഞ്ഞിരുന്നു.ഇന്ത്യയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ തനിക്ക് ബുദ്ധിമുട്ടേണ്ടി വന്നു എന്നായിരുന്നു ചെർനിച്ച് പറഞ്ഞിരുന്നത്.
അടുത്ത സീസണിൽ തനിക്ക് തന്നെ യഥാർത്ഥ പ്രകടനം അതല്ലെങ്കിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതായത് കേരള ബ്ലാസ്റ്റേഴ്സിൽ അടുത്ത സീസണിലും തുടർന്നുകൊണ്ട് കൂടുതൽ മികച്ച പ്രകടനം നടത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.ആ ആഗ്രഹം ബാക്കി വെച്ചുകൊണ്ടാണ് അദ്ദേഹം മടങ്ങുന്നത്. എന്തെന്നാൽ അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കേണ്ടതില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് തീരുമാനം എടുക്കുകയായിരുന്നു.
ബ്ലാസ്റ്റേഴ്സ് യൂറോപ്യൻ താരത്തിന് നന്ദി പറഞ്ഞു കഴിഞ്ഞു.അദ്ദേഹം മടങ്ങുകയാണ്. അദ്ദേഹത്തിന് ഒരവസരം കൂടി നൽകാമായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവർ ഉണ്ട്. അതേസമയം അദ്ദേഹത്തിന് നിലനിർത്തുന്നതിനേക്കാൾ നല്ലത് വർക്ക് റേറ്റ് കൂടുതലുള്ള പെപ്രയെ നിലനിർത്തുന്നതാണ് എന്ന് അഭിപ്രായക്കാരും സജീവമാണ്. ഏതായാലും സക്കായ്,ദിമി,ചെർനിച്ച് എന്നിവരൊക്കെ ക്ലബ്ബ് വിട്ടുകഴിഞ്ഞ്. ഇനി പെപ്രയെ കൂടി ബ്ലാസ്റ്റേഴ്സ് കൈവിടുമോ എന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.