Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

എറിക്സൺ നിലവിലെ ക്ലബ്ബ് വിടുന്നു,എത്താൻ സാധ്യതയുള്ള ക്ലബ്ബുകളിലൊന്ന് ബ്ലാസ്റ്റേഴ്സും!

1,693

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ സൈനിങ്ങുകൾ അധികം വൈകാതെ ഒഫീഷ്യലായിക്കൊണ്ട് പ്രഖ്യാപിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇതുവരെ ബ്ലാസ്റ്റേഴ്സ് സൈനിങ്ങുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല.മുൻ ഗോവൻ താരം നൂഹ് സദൂയി,ഐസ്വാൾ താരങ്ങളായ നോറ ഫെർണാണ്ടസ്,അമാവിയ എന്നിവരെയൊക്കെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയതായി വാർത്തകൾ ഉണ്ട്.ഇനി ഔദ്യോഗിക പ്രഖ്യാപനത്തിന് വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്.

കൂടുതൽ വിദേശ താരങ്ങളെ ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് നിർബന്ധമാണ്.എന്തെന്നാൽ പല താരങ്ങളും ക്ലബ്ബ് വിട്ട് കഴിഞ്ഞിട്ടുണ്ട്. മധ്യ നിരയിലേക്ക് ഒരു താരത്തിന്റെ പേര് ആദ്യമേ ഉയർന്നു കേട്ടിരുന്നു.സ്വീഡിഷ് താരം മാഗ്നസ് എറിക്സണായിരുന്നു ആ താരം. അദ്ദേഹം നിലവിൽ യർഗാർഡൻ എന്ന ക്ലബ്ബിനു വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. 2020 മുതൽ അദ്ദേഹം ഈ ക്ലബ്ബിന്റെ ഭാഗമാണ്. 34കാരനായ മധ്യനിരയിലെ കരുത്തുറ്റ സാന്നിധ്യമാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികേൽ സ്റ്റാറെക്ക് പരിചയമുള്ള താരം കൂടിയാണ് എറിക്സൺ. അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട് എന്നുള്ള കാര്യം പരിശീലകൻ സ്റ്റാറെ തന്നെ പറഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് സ്വീഡനിലെ ഒരു മാധ്യമം പ്രസിദ്ധീകരിച്ചിട്ടുണ്ട്.എറിക്സൺ നിലവിലെ ക്ലബ്ബ് വിട്ടുപോകാൻ തയ്യാറായിട്ടുണ്ട്. മാത്രമല്ല അദ്ദേഹം സ്വീഡൻ തന്നെ വിടാൻ തീരുമാനിച്ചിട്ടുണ്ട് എന്നും ഇവർ പറയുന്നുണ്ട്.

മറ്റേത് ഭൂഖണ്ഡത്തിലേക്ക് പോകാൻ അദ്ദേഹം റെഡിയായി കഴിഞ്ഞിട്ടുണ്ട്. നിലവിൽ താരത്തിന് വേണ്ടി ശ്രമിക്കുന്ന ക്ലബ്ബുകളിൽ ഒന്ന് കേരള ബ്ലാസ്റ്റേഴ്സ് ആണെന്നും ഈ സ്വീഡിഷ് മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ താരം വരുമോ എന്ന കാര്യത്തിൽ സ്ഥിരീകരണങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. പക്ഷേ സ്റ്റാറെ അദ്ദേഹത്തെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.അത് ഫലം കാണുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. യൂറോപ്പിലെ പല ക്ലബ്ബുകളിലും കളിച്ച പരിചയമുള്ള താരം കൂടിയാണ് എറിക്സൺ.ആ പരിചയസമ്പത്ത് തന്നെയാണ് ആരാധകരെ ആവേശഭരിതരാക്കുന്നത്.

fpm_start( "true" ); /* ]]> */