യൂറോപ്പിൽ നിന്നും കിടിലൻ ഗോൾകീപ്പറെ സൈൻ ചെയ്ത് കേരള ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ രണ്ട് ഗോൾകീപ്പർമാരോട് ഗുഡ് ബൈ പറഞ്ഞുകഴിഞ്ഞു.വെറ്ററൻ താരമായിരുന്ന കരൺജിത്ത് സിങ് ബ്ലാസ്റ്റേഴ്സ് വിട്ടിട്ടുണ്ട്. അതുപോലെതന്നെ ലോൺ അടിസ്ഥാനത്തിൽ കളിച്ചിരുന്ന മറ്റൊരു ഗോൾകീപ്പറായിരുന്നു ലാറ ശർമ.അദ്ദേഹവും ലോൺ കാലാവധി അവസാനിപ്പിച്ചുകൊണ്ട് തന്റെ പഴയ ക്ലബ്ബിലേക്ക് മടങ്ങിയിട്ടുണ്ട്. ചുരുക്കത്തിൽ സച്ചിൻ സുരേഷ് മാത്രമാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ടീമിൽ ഗോൾകീപ്പറായി കൊണ്ട് ഉള്ളത്.
അതുകൊണ്ടുതന്നെ ഐ ലീഗിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഒരു ഗോൾകീപ്പറെ സ്വന്തമാക്കിയിരുന്നു.ഐസ്വാൾ എഫ്സിയുടെ ഗോൾകീപ്പറായ നോറ ഫെർണാണ്ടസിനെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തു എന്നുള്ള കാര്യം നേരത്തെ തന്നെ മെർഗുലാവോ സ്ഥിരീകരിച്ചിരുന്നു.പക്ഷേ ഇത് ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിക്കപ്പെട്ടിരുന്നില്ല.ഇപ്പോൾ മറ്റൊരു സ്ഥിരീകരണം കൂടി ഈ മാധ്യമം പ്രവർത്തകൻ നടത്തിയിട്ടുണ്ട്.
അതായത് കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു ഗോൾ കീപ്പറെ കൂടി സൈൻ ചെയ്തു കഴിഞ്ഞു.ഇന്ത്യൻ അണ്ടർ 20 ഇന്റർനാഷണലായ സോം കുമാറിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്. 19 വയസ്സ് മാത്രമുള്ള ഈ താരം നിലവിൽ യൂറോപ്പിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.6.2 അടി ഉയരമുള്ള ഗോൾകീപ്പർ ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളിൽ ഒന്നാണ്.
ഇന്ത്യക്കൊപ്പം സാഫ് അണ്ടർ 20 ചാമ്പ്യൻഷിപ്പ് വിജയിച്ച താരമാണ് സോം കുമാർ. പിന്നീട് 2021ൽ ഇദ്ദേഹം യൂറോപ്പിലേക്ക് ചേക്കേറി. നിലവിൽ സ്ലോവേനിയൻ ക്ലബ്ബായ Olympija Ljubljana താരമാണ് അദ്ദേഹം.അവരുടെ അണ്ടർ 19 ടീമിന് വേണ്ടിയായിരുന്നു കളിച്ചിരുന്നത്.ഈ സീസണിൽ 13 മത്സരങ്ങൾ കളിച്ച താരം 6 ക്ലീൻ ഷീറ്റുകളും നേടിയിട്ടുണ്ട്.
ഇപ്പോൾ അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുകയായിരുന്നു.യൂറോപ്പിൽ കുറച്ചുകാലം കളിച്ച പരിചയമായാണ് അദ്ദേഹം വരുന്നത്.തീർച്ചയായും ബ്ലാസ്റ്റേഴ്സിന് മുതൽക്കൂട്ടാകുന്ന ഒരു താരം തന്നെയാണ് ഇദ്ദേഹം. സച്ചിൻ സുരേഷ് ഉണ്ടാകുമ്പോൾ എത്രത്തോളം അവസരങ്ങൾ ലഭിക്കും എന്നത് മാത്രമാണ് കണ്ടറിയേണ്ടത്.