ബ്ലാസ്റ്റേഴ്സ് വരുന്ന ഫൈനലിൽ ഉണ്ടാകും,ഡ്യൂറന്റ് കപ്പ് മുതൽ സൂപ്പർ കപ്പ് വരെ പൊളിച്ചടുക്കും: ബ്ലാസ്റ്റേഴ്സ് ആരാധകരോട് സ്റ്റാറെ
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി കൊണ്ട് മികയേൽ സ്റ്റാറെ ചുമതല ഏറ്റിട്ട് ഇപ്പോൾ ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു.അദ്ദേഹം ഇതുവരെ ഇന്ത്യയിൽ എത്തിയിട്ടില്ല.നിലവിൽ വെക്കേഷനിലാണ് അദ്ദേഹം ഉള്ളത്. അടുത്ത മാസം തന്നെ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറെടുപ്പുകൾ നടത്തും. അദ്ദേഹത്തോടൊപ്പം അസിസ്റ്റന്റ് പരിശീലകനായി കൊണ്ട് ബിയോൺ വെസ്ട്രോമും സെറ്റ് പീസ് പരിശീലകനായി കൊണ്ട് ഫ്രഡറിക്കോ മൊറൈസുമുണ്ട്.
ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിൽ സ്റ്റാറെ ലൈവ് വന്നിരുന്നു.ഒരു അഭിമുഖം എന്ന നിലയിലായിരുന്നു അദ്ദേഹം ലൈവ് വന്നിരുന്നത്. ലൈവ് ഹോസ്റ്റ് ചെയ്തിരുന്ന വ്യക്തി ഈ പരിശീലകനോട് ഒരു ചോദ്യം ചോദിച്ചിരുന്നു.കേരള ബ്ലാസ്റ്റേഴ്സ് ഏതൊക്കെ വർഷങ്ങളിലാണ് ഫൈനലിൽ എത്തിയത് അറിയാമോ എന്നായിരുന്നു ചോദ്യം. കൃത്യമായ വർഷങ്ങൾ ഈ പരിശീലകൻ പറഞ്ഞിട്ടുണ്ട് എന്നുള്ളത് മാത്രമല്ല അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സ് ഫൈനലിൽ ഉണ്ടാകുമെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.സ്റ്റാറെയുടെ വാക്കുകൾ ഇപ്രകാരമാണ്.
2014, 2016, 2021 എന്നീ വർഷങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ ഉണ്ട്.വരുന്ന സീസണിലും കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ ഉണ്ടാകും.ഡ്യൂറന്റ് കപ്പ് മുതൽ സൂപ്പർ കപ്പ് വരെ ബ്ലാസ്റ്റേഴ്സ് ആരാധകർ എന്താണോ ആഗ്രഹിക്കുന്നത് അത് നൽകാൻ എനിക്ക് കഴിയും,ഇതാണ് ലൈവ് അഭിമുഖത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഈ പരിശീലകന്റെ മെന്റാലിറ്റിയെ എല്ലാവരും അഭിനന്ദിക്കുന്നുണ്ട്. ഈ മെന്റാലിറ്റിയാണ് ഒരു പരിശീലകനെ വേണ്ടതെന്ന് അഭിപ്രായപ്പെടുന്നവർ ഏറെയാണ്. എന്നാൽ ഇക്കാര്യത്തിൽ എതിരഭിപ്രായം ഉള്ളവരും ഉണ്ട്. ഓവർ കോൺഫിഡൻസ് നല്ലതല്ല എന്നാണ് ചിലരുടെ അഭിപ്രായം. ഏതായാലും സ്റ്റാറെ വിചാരിക്കുന്ന പോലെ കാര്യങ്ങൾ അത്ര എളുപ്പമാവില്ല എന്നത് വ്യക്തമാണ്. പക്ഷേ എല്ലാ ടൂർണമെന്റുകളെയും വളരെ ഗൗരവത്തോടെ കൂടി ഇദ്ദേഹം പരിഗണിക്കുന്നു എന്നത് ആരാധകർക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ്.