അപ്യൂയ മോഹൻ ബഗാനിലേക്ക്,ജീക്സണിന്റെ കാര്യത്തിൽ അനിശ്ചിതത്വം!
ഇന്ത്യൻ ഫുട്ബോളിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് ലാലങ്മാവിയ റാൾട്ടെ അഥവാ അപ്യൂയ. കേവലം 23 വയസ്സുള്ള ഈ താരം സെൻട്രൽ മിഡ്ഫീൽഡർ പൊസിഷനിലാണ് കളിക്കുന്നത്. മികച്ച പ്രകടനമാണ് അദ്ദേഹം സമീപകാലത്ത് മുംബൈ സിറ്റിക്ക് വേണ്ടി നടത്തിയിട്ടുള്ളത്. എന്നാൽ താരത്തിന്റെ കാര്യത്തിൽ ഒരു ട്വിസ്റ്റ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്.അദ്ദേഹം മുംബൈ സിറ്റി വിടുകയാണ്.
മറ്റൊരു വമ്പൻമാരായ മോഹൻ ബഗാൻ അദ്ദേഹത്തെ സ്വന്തമാക്കുകയാണ്.ഇക്കാര്യം മാർക്കസ് മെർഗുലാവോ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.താരത്തിന്റെ പോക്ക് മുംബൈയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായിരിക്കും. എന്നാൽ മോഹൻ ബഗാന് വലിയ മുതൽക്കൂട്ടായിരിക്കും.
മധ്യനിരയിലേക്ക് ആദ്യം മോഹൻ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ താരമായ ജീക്സൺ സിങ്ങിനെ പരിഗണിച്ചിരുന്നു.എന്നാൽ അപ്യൂയ മാർക്കറ്റിൽ ലഭ്യമായതോടുകൂടി ജീക്സണെ ഉപേക്ഷിച്ച് മോഹൻ ബഗാൻ ഈ താരത്തിലേക്ക് തിരിയുകയായിരുന്നു.ഇനി ജീക്സണെ ഈ കൊൽക്കത്തൻ ക്ലബ്ബിന് വേണ്ട. താരത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട ചില അപ്ഡേറ്റുകൾ മെർഗുലാവോ നൽകിയിട്ടുണ്ട്. രണ്ടോ മൂന്നോ ക്ലബ്ബുകൾ ഇപ്പോഴും താരത്തിന് വേണ്ടി രംഗത്തുണ്ട്.
ജീക്സന്റെ ബ്ലാസ്റ്റേഴ്സ്മായുള്ള കോൺട്രാക്ട് അടുത്ത വർഷമാണ് അവസാനിക്കുക. ഈ കരാർ പുതുക്കുന്നില്ലെങ്കിൽ അടുത്ത വർഷം ഫ്രീ ഏജന്റായി കൊണ്ട് അദ്ദേഹത്തിന് ക്ലബ് വിടാം.അതായത് കോൺട്രാക്ട് പുതുക്കാൻ ഉദ്ദേശിക്കുന്ന ഇല്ലെങ്കിൽ ഈ സമ്മറിൽ തന്നെ അദ്ദേഹത്തെ കേരള ബ്ലാസ്റ്റേഴ്സ് കൈവിട്ടേക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. ഇക്കാര്യത്തിൽ ഒരു ഫൈനൽ ഡിസിഷൻ ബ്ലാസ്റ്റേഴ്സ് എടുക്കേണ്ടതുണ്ട്.
നിലവിൽ മോഹൻ ബഗാൻ താരത്തിന് വേണ്ടി രംഗത്തില്ല. മറിച്ച് മറ്റു ക്ലബ്ബുകൾ രംഗത്തുണ്ട്.ജീക്സണെ ബ്ലാസ്റ്റേഴ്സ് കൈവിടുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. കൂടി നഷ്ടമായാൽ കൂടുതൽ മികച്ച താരങ്ങളെ മധ്യനിരയിലേക്ക് കൊണ്ടുവരേണ്ടി വരും.