രാഹുൽ പോകുന്നു? ചർച്ചകൾ സജീവമാക്കി ക്ലബ്!
കേരള ബ്ലാസ്റ്റേഴ്സ് വലിയൊരു അഴിച്ചു പണിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരുപാട് താരങ്ങൾ ക്ലബ്ബിനോട് വിട പറഞ്ഞിട്ടുണ്ട്. 4 വിദേശ താരങ്ങൾ ക്ലബ്ബ് വിട്ടുകഴിഞ്ഞു. രണ്ട് ഗോൾ കീപ്പർമാർ ക്ലബ്ബിനോട് വിടപറഞ്ഞിട്ടുണ്ട്. രണ്ടു താരങ്ങളെയാണ് ഇതുവരെ സൈൻ ചെയ്തിട്ടുള്ളത്.സോം കുമാർ,രാകേഷ് എന്നിവരെയാണ് ക്ലബ്ബ് ഇതുവരെ കൊണ്ടുവന്നിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ വളരെ മോശം പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ കെപി രാഹുൽ പുറത്തെടുത്തിരുന്നത്.പ്രത്യേകിച്ച് ഇമ്പാക്റ്റുകൾ ഒന്നും ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.അതുകൊണ്ടുതന്നെ ഒരുപാട് വിമർശനങ്ങൾ അദ്ദേഹത്തിന് ഏൽക്കേണ്ടി വന്നിരുന്നു. താരത്തിന്റെ ആറ്റിറ്റ്യൂഡിന് വലിയ വിമർശനങ്ങൾ ലഭിക്കുന്നുണ്ട്.അദ്ദേഹത്തെ ഒഴിവാക്കണമെന്ന അഭിപ്രായം ചില ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ നിന്ന് തന്നെ ഉയർന്നുവരുന്നുണ്ട്.
സത്യത്തിൽ അദ്ദേഹം ക്ലബ്ബ് വിടാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.ചെന്നൈയിൻ എഫ്സി രാഹുലുമായി ഇപ്പോൾ ചർച്ചകൾ നടത്തുന്നുണ്ട്. 24 കാരനായ ഈ മുന്നേറ്റ നിര താരത്തെ ടീമിന്റെ ശക്തി വർധിപ്പിക്കാൻ സഹായകരമാകും എന്ന പ്രതീക്ഷയിലാണ് ചെന്നൈ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ താരത്തെ എളുപ്പത്തിൽ സ്വന്തമാക്കാൻ കഴിയില്ല.കാരണം അദ്ദേഹത്തിന് ക്ലബ്ബുമായി കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്.
അതിനർത്ഥം താരത്തിന് വേണ്ടി ട്രാൻസ്ഫർ ഫീ മുടക്കേണ്ടി വരും എന്നതാണ്. നല്ലൊരു ട്രാൻസ്ഫർ തുക ലഭിച്ചു കഴിഞ്ഞാൽ തീർച്ചയായും ബ്ലാസ്റ്റേഴ്സ് രാഹുലിനെ കൈവിടാൻ സാധ്യതയുണ്ട്. അദ്ദേഹം ക്ലബ്ബ് വിടാൻ തന്നെയായിരിക്കും ഇപ്പോൾ ആഗ്രഹിക്കുക.അത്രയേറെ വിമർശനങ്ങളാണ് സാമൂഹിക മാധ്യമങ്ങൾ വഴി അദ്ദേഹത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.