8 പരിശീലകർ അപ്ലൈ ചെയ്തു, ആരായിരിക്കും ഇന്ത്യയുടെ പുതിയ കോച്ച്?
കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഖത്തറിനോട് പരാജയപ്പെട്ടതോടെ ഇന്ത്യയുടെ മുന്നിലുള്ള എല്ലാ സാധ്യതകളും അവസാനിച്ചിരുന്നു. ഇതിന് പിന്നാലെ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പുറത്താക്കുകയും ചെയ്തിരുന്നു. 5 വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹത്തിന് ഇപ്പോൾ പടിയിറങ്ങേണ്ടി വരുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഒരു പുതിയ പരിശീലകനെ ഇപ്പോൾ ആവശ്യമുണ്ട്.
പ്രോട്ടോക്കോളിന്റെ ഭാഗമായി കൊണ്ട് ഇന്ത്യ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പോസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പുതിയ പരിശീലകനെ ഇന്ത്യ നിയമിക്കുന്നുണ്ട് എന്ന് അറിയിച്ചുകൊണ്ടായിരുന്നു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നത്. ഏതായാലും പ്രധാനപ്പെട്ട പല പരിശീലകരും ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപ്ലൈ ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. 8 പരിശീലകളുടെ പേരുകൾ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. ഇവരൊക്കെ ഇന്ത്യയിൽ പ്രവർത്തിച്ച് പരിചയമുള്ളവരാണ്.
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഗോവൻ പരിശീലകനായ മനോളോ മാർക്കസ് അപേക്ഷിച്ചു എന്നതാണ്. അതുപോലെതന്നെ പഞ്ചാബിനെ പരിശീലിപ്പിച്ച സ്റ്റൈക്കോസ് വെർഗെറ്റിസ് അപേക്ഷിച്ചിട്ടുണ്ട്. കൂടാതെ മുൻപ് ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച വ്യക്തിയാണ് ട്രവർ മോർഗൻ. അദ്ദേഹവും ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് എത്താൻ ആഗ്രഹിക്കുന്നുണ്ട്.
മുൻ ബംഗളൂരു എഫ്സി പരിശീലകൻ സിമോൺ ഗ്രെയ്സൺ, മോഹൻ ബഗാൻ പരിശീലകൻ അന്റോണിയോ ലോപസ് ഹബാസ്,മാർക്കോ പെസ്സയോലി,ഓവൻ കോയൽ,ആഷ്ലി വെസ്റ്റ് വുഡ് എന്നിവരും ഈ പരിശീലക സ്ഥാനത്തിന് വേണ്ടി അപേക്ഷിച്ചിട്ടുണ്ട്.കൂടുതൽ പരിശീലകർ അപേക്ഷിച്ചിട്ടുണ്ടെങ്കിലും വിവരങ്ങൾ ലഭ്യമായിട്ടില്ല. ഏതായാലും മികച്ച ഒരാളെ തന്നെ AIFF നിയമിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.