കളിക്കളത്തിൽ എന്ന് തിരിച്ചെത്തും? അപ്ഡേറ്റ് നൽകി നെയ്മർ!
ഇത്തവണത്തെ കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിനുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ബ്രസീലിന്റെ ദേശീയ ടീമുള്ളത്.കോസ്റ്റാറിക്കയാണ് ബ്രസീലിന്റെ എതിരാളികൾ. വരുന്ന ചൊവ്വാഴ്ച പുലർച്ചെ 6:30നാണ് ബ്രസീലും കോസ്റ്റാറിക്കയും തമ്മിൽ ഏറ്റുമുട്ടുക.നെയ്മർ ജൂനിയർ ഇല്ല എന്നത് ബ്രസീലിനെ സംബന്ധിച്ചിടത്തോളം വളരെ വലിയ നിരാശ നൽകുന്ന കാര്യമാണ്.
പരിക്ക് കാരണമാണ് നെയ്മർക്ക് ഈ കോപ്പ അമേരിക്ക നഷ്ടമാകുന്നത്.ഉറുഗ്വക്കെതിരെയുള്ള വേൾഡ് കപ്പ് യോഗ്യത മത്സരത്തിനിടെ നെയ്മർക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. അതിനുശേഷം നെയ്മർ ജൂനിയർ കളിച്ചിട്ടില്ല. ദീർഘകാലമായി അദ്ദേഹം കളത്തിന് പുറത്താണ്. അദ്ദേഹത്തിന്റെ ആരാധകർ നെയ്മറെ വല്ലാതെ മിസ്സ് ചെയ്യുന്ന ഒരു സമയം കൂടിയാണ് ഇത്.
എന്നാൽ തന്റെ സ്വന്തം രാജ്യത്തെ സപ്പോർട്ട് ചെയ്യാനായി നെയ്മർ ജൂനിയർ കഴിഞ്ഞ ദിവസം അമേരിക്കയിൽ എത്തിയിട്ടുണ്ട്.ബ്രസീലിയൻ ദേശീയ ടീമിന്റെ ക്യാമ്പിനെ അദ്ദേഹം സന്ദർശിക്കുകയും ചെയ്തിരുന്നു. ബ്രസീലിന്റെ മത്സരങ്ങൾ കാണാൻ വേണ്ടി നെയ്മർ സ്റ്റേഡിയത്തിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല ഇന്നലെ റയാൻ ഗാർഷയുടെ നിഞ്ച ലൈവ് സ്ട്രീമിൽ നെയ്മർ ജൂനിയർ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ തിരിച്ചുവരവിനെപ്പറ്റി അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തിരുന്നു.
വരുന്ന സെപ്റ്റംബർ മാസത്തിൽ തനിക്ക് കളിക്കളത്തിലേക്ക് തിരിച്ചെത്താൻ കഴിയും എന്നാണ് നെയ്മർ ജൂനിയർ പറഞ്ഞിട്ടുള്ളത്. അൽ ഹിലാലിന് വേണ്ടി ആയിരിക്കും നെയ്മർ സെപ്റ്റംബർ മാസത്തിൽ കളിക്കുക.ഇപ്പോഴും നെയ്മർ ട്രെയിനിങ് നടത്തുന്നുണ്ട്. പക്ഷേ അതെല്ലാം തനിച്ചാണ്. ടീമിനോടൊപ്പം നെയ്മർ അടുത്ത സീസൺ മുതലാണ് ട്രെയിനിങ് നടത്തുക.സെപ്റ്റംബറിൽ അദ്ദേഹം കളിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പക്ഷേ നമുക്ക് ഉറപ്പിച്ച് പറയാൻ കഴിയില്ല.പരിക്കിന്റെ പുരോഗതി അനുസരിച്ചാണ് നിങ്ങളുടെ തിരിച്ചുവരവ് ഉണ്ടാവുക. ഇത്തവണത്തെ കോപ്പ അമേരിക്കയിൽ നെയ്മർക്ക് കളിക്കാൻ കഴിയുമെന്ന് നേരത്തെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. പക്ഷേ ഡോക്ടർ ലാസ്മർ പ്രതീക്ഷിച്ചത് പോലെയുള്ള ഒരു പ്രോഗ്രസ്സ് ഇല്ലാതിരിക്കുകയായിരുന്നു. അങ്ങനെയാണ് നെയ്മർക്ക് ഈ കോപ്പ അമേരിക്കയും നഷ്ടമായത്.