ബ്രസീലിന്റെ സ്റ്റാർട്ടിങ് ഇലവൻ ഒരു ദിവസം മുന്നേ പുറത്ത് വിട്ട് ഡൊറിവാൽ,കോസ്റ്റാറിക്കയെ നേരിടാനുള്ള ഇലവൻ ഇങ്ങനെ!
കോപ്പ അമേരിക്കയിലെ തങ്ങളുടെ ആദ്യ മത്സരത്തിനു വേണ്ടി ബ്രസീൽ ഇറങ്ങുകയാണ്. എതിരാളികൾ കോസ്റ്റാറിക്കയാണ്. നാളെ പുലർച്ചെ 6:30നാണ് ഈയൊരു മത്സരം നടക്കുക. വിജയിച്ചുകൊണ്ട് തുടങ്ങുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ബ്രസീൽ വരുന്നത്.
ഈ മത്സരത്തിന്റെ ഭാഗമായി കൊണ്ട് ഒരു പ്രസ് കോൺഫറൻസ് ബ്രസീലിന്റെ പരിശീലകനായ ഡൊറിവാൽ ജൂനിയർ നടത്തിയിരുന്നു. മത്സരത്തിലെ സ്റ്റാർട്ടിങ് ഇലവൻ അദ്ദേഹം സ്ഥിരീകരിക്കുകയായിരുന്നു.ആരൊക്കെ കളിക്കും എന്ന കാര്യം അദ്ദേഹം പുറത്തുവിട്ടു.അത് ഗ്ലോബോ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.ആ ഇലവനിൽ ഗോൾകീപ്പർ ആയിക്കൊണ്ട് വരുന്നത് ആലിസൺ ബെക്കർ തന്നെയാണ്.ബെന്റോയെ പരിഗണിക്കും എന്ന റൂമറുകൾ ഉണ്ടായിരുന്നെങ്കിലും ആലിസൺ തന്നെയാണ് കളിക്കുക.
ഡിഫൻസിൽ സെന്റർ ബാക്കുമാരായി മാർക്കിഞ്ഞോസ്,മിലിറ്റാവോ എന്നിവർ ആയിരിക്കും ഉണ്ടാവുക.വിങ് ബാക്ക് പൊസിഷനിൽ ഡാനിലോ,അരാന എന്നവരായിരിക്കും സ്റ്റാർട്ട് ചെയ്യുക. മധ്യനിരയിൽ ഡിഫൻസീവ് മിഡ്ഫീൽഡർ റോളിൽ ജോവോ ഗോമസിനയാണ് ഇറക്കുക. താഴത്തെ സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെടുത്തുന്നതിൽ പല ആരാധകർക്കും വിയോജിപ്പുണ്ട്.
അദ്ദേഹത്തോടൊപ്പം ബ്രൂണോ ഗുയ്മിറസ്,ലുകാസ് പക്കേറ്റ എന്നിവരാണ് മധ്യനിരയിൽ ഉണ്ടാവുക. സ്ട്രൈക്കർ പൊസിഷനിൽ ഇതുവരെ റോഡ്രിഗോയെയായിരുന്നു ബ്രസീൽ കളിപ്പിച്ചിരുന്നത്.എന്നാൽ നാളത്തെ മത്സരത്തിൽ ആ പൊസിഷനിൽ വിനീഷ്യസ് കളിക്കാനാണ് സാധ്യത. അതേസമയം റോഡ്രിഗോ ഇടത് വിങ്ങിലേക്ക് മാറും. വലത് വിങ്ങിൽ റാഫിഞ്ഞയാണ് ഉണ്ടാവുക.ഇതാണ് ബ്രസീലിന്റെ ഇലവൻ.
കഴിഞ്ഞ സൗഹൃദ മത്സരത്തിൽ അമേരിക്കയോട് സമനില വഴങ്ങിയവരാണ് ബ്രസീൽ.അതിനുശേഷം ഈ മത്സരത്തിനു വേണ്ടി തയ്യാറെടുക്കാൻ ഒരുപാട് സമയം ബ്രസീലിന് ലഭിച്ചിട്ടുമുണ്ട്. ഒരു മികച്ച വിജയത്തോടെ ബ്രസീൽ തുടക്കം കുറിക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.