ഗോൾ ആഘോഷിച്ചില്ല, അർജന്റീന ഒരു കുടുംബമാണെന്ന വിശദീകരണവുമായി ലയണൽ മെസ്സി!
കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കാൻ വമ്പൻമാരായ അർജന്റീനക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് അവർ കാനഡയെ തോൽപ്പിച്ചത്.ഹൂലിയൻ ആൽവരസ്,ലൗറ്ററോ മാർട്ടിനസ് എന്നിവർ നേടിയ ഗോളുകളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്.മെസ്സി,മാക്ക് ആല്ലിസ്റ്റർ എന്നിവർ ഓരോ അസിസ്റ്റുകൾ വീതം നേടി.
മത്സരത്തിന്റെ 49ആം മിനിട്ടിലാണ് ആൽവരസ് അർജന്റീനയുടെ ആദ്യ ഗോൾ സ്വന്തമാക്കുന്നത്. മെസ്സി നീക്കി നൽകിയ ബോൾ മാക്ക് ആല്ലിസ്റ്റർ ആൽവരസിന് പാസ് നൽകുകയായിരുന്നു.താരം അത് പിഴവുകൾ ഒന്നും കൂടാതെ ഫിനിഷ് ചെയ്യുകയും ചെയ്തു. ഇതേ സമയത്ത് തന്നെയാണ് ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് മാക്ക് ആല്ലിസ്റ്റർ നിലത്ത് വീഴുന്നത്.ആൽവരസ് ഗോൾ നേടുന്ന സമയത്ത് ഈ താരം നിലത്ത് വീണു കിടക്കുകയാണ്.
അതുകൊണ്ടുതന്നെ ആൽവരസ് കൂടുതൽ ഗോൾ ആഘോഷിക്കാൻ നിന്നില്ല.മറിച്ച് പരിക്കു മൂലം താഴെ കിടക്കുന്ന തന്റെ സഹതാരത്തിന്റെ അടുത്തേക്ക് പോവുകയായിരുന്നു.ഇക്കാര്യത്തെക്കുറിച്ച് മെസ്സി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അർജന്റീന കേവലം ഒരു ടീമല്ല,മറിച്ച് ഒരു കുടുംബമാണ് എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
അർജന്റീന കേവലം ഒരു ടീം അല്ല.മറിച്ച് ഞങ്ങൾ ഒരു കുടുംബമാണ്.ഞങ്ങളുടെ എല്ലാ പ്രവർത്തിയിലും സ്നേഹം ഉണ്ടാകും.ആൽവരസ് ആദ്യ ഗോൾ നേടിയ സമയത്ത് മാക്ക് ആല്ലിസ്റ്റർ വീണ് കിടക്കുകയായിരുന്നു.അതുകൊണ്ടാണ് അദ്ദേഹം ഗോൾ ആഘോഷിക്കാതിരുന്നത്. മറിച്ച് ആല്ലിസ്റ്ററുടെ സേഫ്റ്റി അന്വേഷിക്കുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്, ഇതാണ് ഇപ്പോൾ മെസ്സി പറഞ്ഞിട്ടുള്ളത്.
അർജന്റീന അടുത്ത മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ഉള്ളത്. എതിരാളികൾ ചിലിയാണ്. വരുന്ന ഇരുപത്തിയാറാം തീയതി പുലർച്ചെ 6:30നാണ് ഈയൊരു മത്സരം അരങ്ങേറുക.