വിനി മികച്ച താരമാണ്, എന്നാൽ ബ്രസീലിന്റെ കീ പ്ലെയർ മറ്റൊരാൾ: നെയ്മർ പറയുന്നു
കോപ്പ അമേരിക്കയിലെ തങ്ങളുടെ ആദ്യത്തെ മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ബ്രസീൽ. നാളെ നടക്കുന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ ബ്രസീലിന്റെ എതിരാളികൾ കോസ്റ്റാറിക്കയാണ്. നാളെ പുലർച്ചെ 6:30നാണ് ഈയൊരു മത്സരം കാണാൻ സാധിക്കുക. ഇത്തവണ USAയിൽ വെച്ചു കൊണ്ടാണ് കോപ്പ അമേരിക്ക നടക്കുന്നത്.
ബ്രസീലിന്റെ സുപ്രധാനതാരം നെയ്മർ ജൂനിയർ ഈ കോപ്പ അമേരിക്കയിൽ കളിക്കുന്നില്ല.പരിക്ക് കാരണമാണ് അദ്ദേഹത്തിന് ടൂർണമെന്റ് നഷ്ടമാകുന്നത്.എന്നാൽ അദ്ദേഹം ഇപ്പോൾ അമേരിക്കയിൽ ഉണ്ട്.ബ്രസീൽ ടീമിനെ സപ്പോർട്ട് ചെയ്യാൻ വേണ്ടിയാണ് നെയ്മർ ജൂനിയർ ഇപ്പോൾ അമേരിക്കയിൽ എത്തിയിട്ടുള്ളത്.കഴിഞ്ഞ ദിവസം ബ്രസീലിയൻ ക്യാമ്പിനെ അദ്ദേഹം സന്ദർശിക്കുകയും ചെയ്തിരുന്നു.കൂടാതെ ഒരു ഇന്റർവ്യൂ നൽകുകയും ചെയ്തിട്ടുണ്ട്.
ഇപ്പോൾ ബ്രസീൽ ദേശീയ ടീമിന്റെ പ്രധാനപ്പെട്ട താരം അഥവാ കീ പ്ലയെർ ആരാണ് എന്ന് നെയ്മറോട് ചോദിക്കപ്പെട്ടിരുന്നു.റോഡ്രിഗോയെയാണ് അദ്ദേഹം തിരഞ്ഞെടുത്തിട്ടുള്ളത്.വിനീഷ്യസ് മികച്ച താരമാണെങ്കിലും റോഡ്രിഗോയായിരിക്കും സുപ്രധാന പങ്കുവഹിക്കുക എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.നെയ്മർ പറഞ്ഞത് ഇപ്രകാരമാണ്.
റോഡ്രിഗോയായിരിക്കും ബ്രസീലിന്റെ പ്രധാനപ്പെട്ട താരമാവുക എന്നാണ് ഞാൻ കരുതുന്നത്.വിനി മികച്ച താരമാണ്, അദ്ദേഹം ചെയ്യുന്നതൊക്കെ ചെയ്യും. പക്ഷേ റോഡ്രിഗോക്ക് വലിയ പങ്ക് വഹിക്കാൻ ഉണ്ട്. അദ്ദേഹം ഒരു ക്രാക്കാണ്. പത്താം നമ്പർ ജേഴ്സി അദ്ദേഹത്തിന് ഒരുപാട് ഭാഗ്യം നൽകും,ഇതാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.
നെയ്മർ ഇല്ലാത്തതുകൊണ്ട് തന്നെ ബ്രസീലിന്റെ പത്താം നമ്പർ ജേഴ്സി റോഡ്രിഗോക്കാണ് നൽകപ്പെട്ടിട്ടുള്ളത്.ആദ്യമത്സരത്തിൽ വിജയിച്ചുകൊണ്ട് ബ്രസീൽ തുടങ്ങും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.കൊളംബിയ,പരാഗ്വ എന്നിവരൊക്കെയാണ് ബ്രസീലിന്റെ ഗ്രൂപ്പിലെ മറ്റു എതിരാളികൾ ആയിക്കൊണ്ട് വരുന്നത്.