എന്റെ ഏറ്റവും മികച്ച പ്രകടനം വരും: പുതിയ താരം നോറ ഫെർണാണ്ടസിന്റെ ആദ്യ പ്രതികരണം!
കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ 3 സൈനിങ്ങുകളാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മൂന്ന് സൈനിങ്ങുകളും ഡൊമസ്റ്റിക് ആയിരുന്നു.സോം കുമാർ,രാകേഷ്,അമാവിയ എന്നിവരെയാണ് ക്ലബ്ബ് കൊണ്ടുവന്നിട്ടുള്ളത്. ഇതിന് പിന്നാലെ ഇന്ന് മറ്റൊരു ഡൊമസ്റ്റിക് സൈനിങ്ങ് കൂടി ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ഗോൾകീപ്പറെ കൂടി ബ്ലാസ്റ്റേഴ്സ് കൊണ്ടുവരികയാണ് ചെയ്തിട്ടുള്ളത്.
നോറ ഫെർണാണ്ടസിനെയാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. കഴിഞ്ഞ സീസണിൽ ഐ ലീഗ് ക്ലബ്ബായ ഐസ്വാൾ എഫ്സിക്ക് വേണ്ടി കളിച്ച താരമാണ് നോറ.2027 വരെയുള്ള ഒരു കരാറിലാണ് അദ്ദേഹം ഒപ്പ് വെച്ചിരിക്കുന്നത്. ഇതോടെ ക്ലബ്ബിന്റെ ഗോൾകീപ്പിംഗ് ഡിപ്പാർട്ട്മെന്റ് പൂർത്തിയായിട്ടുണ്ട്.സച്ചിൻ,സോം,നോറ എന്നിവരാണ് ഉള്ളത്. കൂടാതെ റിസർവ് ടീമിൽ മുഹമ്മദ് അർബ്ബാസുമുണ്ട്.
ക്ലബ്ബിൽ എത്തിയതിനുശേഷം ഉള്ള ആദ്യ പ്രതികരണം ഇപ്പോൾ ഈ ഗോൾകീപ്പർ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ ഏറ്റവും മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സിൽ വരുമെന്നാണ് ഈ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്. തന്റെ ആദ്യത്തെ ഐഎസ്എൽ സീസണിന് വേണ്ടി താൻ കാത്തിരിക്കുകയാണെന്ന് നോറ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
കേരള ബ്ലാസ്റ്റേഴ്സിനെ പോലെയുള്ള ഒരു ക്ലബ്ബിൽ ജോയിൻ ചെയ്യാൻ സാധിച്ചതിൽ ഞാൻ വളരെയധികം അഭിമാനം കൊള്ളുന്നു, അതോടൊപ്പം തന്നെ ഞാൻ ആവേശഭരിതനുമാണ്. എന്റെ ആദ്യത്തെ ഐഎസ്എൽ സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാൻ. എന്റെ ഏറ്റവും ബെസ്റ്റ് ആയിട്ടുള്ളത് നൽകാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. മാത്രമല്ല എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും ഞാൻ പ്രതിജ്ഞാബദ്ധനാണ്,ഇതാണ് നോറ പറഞ്ഞിട്ടുള്ളത്.
യുവതാരങ്ങളാൽ സമ്പന്നമായ ഒരു ഗോൾകീപ്പിംഗ് ഡിപ്പാർട്ട്മെന്റ് തന്നെ ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ അവകാശപ്പെടാൻ ഉണ്ട്. കഴിഞ്ഞതവണ ടീമിനോടൊപ്പം ഉണ്ടായിരുന്ന ലാറ ശർമ,കരൺജിത് എന്നിവർ ക്ലബ്ബ് വിട്ടിട്ടുണ്ട്. അതേസമയം വരുന്ന സീസണിലും സച്ചിൻ സുരേഷ് തന്നെയായിരിക്കും ഫസ്റ്റ് ചോയിസ് ഗോൾകീപ്പറായി കൊണ്ട് ഉണ്ടാവുക.