ഐഎസ്എല്ലിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ :നൂഹിനെ കുറിച്ച് ബ്ലാസ്റ്റേഴ്സ് സ്പോട്ടിംഗ് ഡയറക്ടർ പറഞ്ഞത്!
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സൈനിങ്ങ് ഇപ്പോൾ ഔദ്യോഗികമായി കൊണ്ട് പ്രഖ്യാപിച്ചിരിക്കുന്നു. മൊറോക്കൻ സൂപ്പർതാരമായ നൂഹ് സദൂയിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. നേരത്തെ തന്നെ ക്ലബ്ബ് അദ്ദേഹത്തെ സ്വന്തമാക്കിയിരുന്നുവെങ്കിലും ഇപ്പോഴാണ് ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയിട്ടുള്ളത്.2026 വരെയുള്ള ഒരു കോൺട്രാക്ടിലാണ് അദ്ദേഹം ഒപ്പു വെച്ചിട്ടുള്ളത്.
കഴിഞ്ഞ രണ്ട് സീസണുകളിലായി എഫ്സി ഗോവക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്ത താരമാണ് നൂഹ് സദൂയി. അതുകൊണ്ടുതന്നെ താരത്തിന്റെ കാര്യത്തിൽ ക്ലബ്ബിന് യാതൊരുവിധ ആശങ്കകളും ഇല്ല.ഇന്ത്യൻ സൂപ്പർ ലീഗിനെ നന്നായി അറിയുന്ന അദ്ദേഹം ബ്ലാസ്റ്റേഴ്സിലും തിളങ്ങും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. വേഗത കൈമുതലാക്കിയ താരം എതിർ ഡിഫൻഡർമാർക്ക് വളരെയധികം തലവേദന സൃഷ്ടിക്കുന്ന താരമാണ്.ഫ്രീ ഏജന്റായി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ സ്വന്തമാക്കിയിട്ടുള്ളത്.
താരത്തെ കൊണ്ടുവരാനായി എന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിൻകിസിന്റെ തന്നെ നേട്ടമാണ്. ഇപ്പോൾ അദ്ദേഹത്തെക്കുറിച്ച് ചില കാര്യങ്ങൾ എസ്ഡി പറഞ്ഞിട്ടുണ്ട്.കഴിഞ്ഞ രണ്ട് സീസണുകളിൽ ആയി ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് നൂഹ് എന്നാണ് സ്പോട്ടിംഗ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായി മാറാൻ നൂഹിന് സാധിക്കുമെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.
നൂഹ് സദൂയി കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. ഞങ്ങളുടെ ടാർഗറ്റ് അച്ചീവ് ചെയ്യാൻ അദ്ദേഹത്തിന് ഞങ്ങളെ സഹായിക്കാൻ സാധിക്കും.തീർച്ചയായും ക്ലബ്ബിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായി മാറാൻ നൂഹിന് കഴിയും എന്ന് തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിൽ ആയി ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് നൂഹ്,ഇതാണ് ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്.
നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ എല്ലാവരും പ്രീ സീസണിന് വേണ്ടി തായ്‌ലാൻഡിലേക്ക് പോവുകയാണ്. ബ്ലാസ്റ്റേഴ്സ് പരിശീലകൻ മികയേൽ സ്റ്റാറേയും അസിസ്റ്റന്റ് പരിശീലകൻ ബിയോൺ വെസ്ട്രോമുമൊക്കെ തായ്‌ലാൻഡിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.നൂഹ് സദൂയിയും അവിടെ വെച്ചുകൊണ്ടുതന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ജോയിൻ ചെയ്യുക.