ഇവൻ ചെറിയ പുള്ളിയല്ല..!നൂഹിന്റെ ISLലെ കണക്കുകൾ അമ്പരപ്പിക്കുന്നത്,ബ്ലാസ്റ്റേഴ്സിൽ പൊളിച്ചടുക്കും
കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മറിലെ തങ്ങളുടെ അഞ്ചാമത്തെ സൈനിങ്ങ് ഇന്നലെയാണ് പ്രഖ്യാപിച്ചത്. ആദ്യം ഗോൾകീപ്പർ സോം കുമാറിനെയാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നത്. അതിനുശേഷം രാകേഷ്,അമാവിയ എന്നിവരെ ക്ലബ്ബ് കൊണ്ടുവന്നു.അതിനുശേഷമായിരുന്നു മറ്റൊരു ഗോൾകീപ്പറായ നോറ ഫെർണാണ്ടസിന്റെ പ്രഖ്യാപനം കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്.എന്നാൽ ആരാധകർ കാത്തിരുന്ന അനൗൺസ്മെന്റ് ഇതൊന്നുമായിരുന്നില്ല.
അത് നൂഹ് സദൂയിയുടേതായിരുന്നു.ആ പ്രഖ്യാപനമാണ് ഇന്നലെ വന്നത്. 2026 വരെയുള്ള ഒരു കോൺട്രാക്ടിലാണ് അദ്ദേഹം ഒപ്പു വെച്ചിരിക്കുന്നത്.ഫ്രീ ഏജന്റായി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ സ്വന്തമാക്കിയിട്ടുള്ളത്.കഴിഞ്ഞ രണ്ട് സീസണുകളിലും അദ്ദേഹം എഫ്സി ഗോവക്ക് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. അവിടുത്തെ കോൺട്രാക്ട് പൂർത്തിയാക്കി കൊണ്ടാണ് ഇപ്പോൾ നൂഹ് ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്ട് സീസണുകളിലും മികച്ച പ്രകടനം അദ്ദേഹം ഐഎസ്എല്ലിൽ നടത്തിയിട്ടുണ്ട്.അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സിൽ തിളങ്ങുക എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല. കാരണം കഴിഞ്ഞ രണ്ട് സീസണുകളിൽ അദ്ദേഹത്തിന്റെ കണക്കുകൾ ഏവരെയും അമ്പരപ്പിക്കുന്ന ഒന്നാണ്. മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.
ഗോവക്ക് വേണ്ടി ആകെ അദ്ദേഹം 54 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 45 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതായത് 29 ഗോളുകളും 16 അസിസ്റ്റുകളും നൂഹ് സ്വന്തമാക്കിയിട്ടുണ്ട്.ഈ മത്സരങ്ങളിൽ നിന്നായി 2 ബിഗ് ചാൻസുകൾ അദ്ദേഹം ക്രിയേറ്റ് ചെയ്തിട്ടുണ്ട്. ഓരോ മത്സരത്തിലും ശരാശരി 3.6 ഷോട്ടുകൾ എങ്കിലും അദ്ദേഹം ഉതിർക്കാറുണ്ട്. എപ്പോഴും സ്ഥിരതയാർന്ന പ്രകടനമാണ് താരം നടത്താറുള്ളത്.
ഇതുതന്നെയാണ് ബ്ലാസ്റ്റേഴ്സിന് സന്തോഷം നൽകുന്ന കാര്യം. അദ്ദേഹം പൊളിച്ചടുക്കും എന്ന വിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഉള്ളത്.പ്രീ സീസണിന് വേണ്ടി ബ്ലാസ്റ്റേഴ്സ് താരങ്ങൾ തായ്‌ലാൻഡിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.നൂഹ് അവിടെവച്ച് ടീമിനോടൊപ്പം ജോയിൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.