ഏജന്റ് ഐബൻ..! നൂഹിന്റെ കമന്റ് വൈറലാകുന്നു!
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെയാണ് നൂഹ് സദൂയിയുടെ വരവ് ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ട് സീസണുകളിലും എഫ്‌സി ഗോവക്ക് വേണ്ടി കളിച്ച താരമാണ് നൂഹ്.കോൺട്രാക്ട് പൂർത്തിയാക്കി കൊണ്ടാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്.2026 വരെയുള്ള ഒരു കരാറിലാണ് അദ്ദേഹം ഒപ്പു വെച്ചിരിക്കുന്നത്.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലേക്ക് ഇന്ത്യൻ താരമായ ഐബൻബാ ഡോഹ്ലിങ്ങിനെ സ്വന്തമാക്കിയത്. കുറച്ച് മത്സരങ്ങൾ അദ്ദേഹം കളിച്ചുവെങ്കിലും പിന്നീട് അദ്ദേഹത്തെ പരിക്ക് പിടികൂടി. ബാക്കിവരുന്ന മത്സരങ്ങളിൽ അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നു.എന്നാൽ ഈ സീസണിന് വേണ്ടി അദ്ദേഹം തയ്യാറായിട്ടുണ്ട്. നേരത്തെ ഗോവയിൽ നൂഹിനൊപ്പം കളിച്ചിട്ടുള്ള താരമാണ് ഐബൻ.
നൂഹിനെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് കൊണ്ടുവരുന്നതിൽ ഇദ്ദേഹം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അക്കാര്യം ഒരു കമന്റിലൂടെ നൂഹ് സദൂയി തന്നെ തമാശയിലൂടെ വ്യക്തമാക്കുന്നുണ്ട്.നൂഹിനെ സൈൻ ചെയ്ത വിവരം അറിയിച്ച വീഡിയോക്ക് താഴെ ഐബൻ രേഖപ്പെടുത്തിയ കമന്റ് ഇങ്ങനെയാണ്.യെല്ലോ കുടുംബത്തിലേക്ക് സ്വാഗതം നൂഹ് എന്നാണ് കമന്റ്. അതിന് നൂഹ് നൽകിയ മറുപടി എന്റെ ബെസ്റ്റ് ഏജന്റ് എന്നാണ്.
അതായത് നൂഹ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നതിൽ ഐബനും തന്റേതായ ഒരു പങ്ക് വഹിച്ചിട്ടുണ്ട്.ഏതായാലും ഇരുവരും ഒരുമിച്ച് ഇനി കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കളത്തിൽ കാണും.പ്രീ സീസണിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഉള്ളത്. തായ്‌ലാൻഡിലാണ് പ്രീ സീസൺ നടക്കുന്നത്.ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ചിംഗ് സ്റ്റാഫ് ഇപ്പോൾ അങ്ങോട്ട് എത്തിച്ചേർന്നിട്ടുണ്ട്.