ആദ്യമായി ബ്ലാസ്റ്റേഴ്സ് ബാഡ്ജ് ധരിച്ചു, സന്തോഷം പങ്കുവെച്ച് ബിയോൺ വെസ്ട്രോം!
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആദ്യത്തെ ട്രെയിനിങ് ഇന്നലെ പൂർത്തിയാക്കിയിരുന്നു.പ്രീ സീസൺ തയ്യാറെടുപ്പുകളാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്.തായ്‌ലാൻഡിലാണ് ബ്ലാസ്റ്റേഴ്സ് ടീം ഉള്ളത്. മൂന്ന് ആഴ്ചയോളം അവിടെ ചെലവഴിച്ചതിനുശേഷമായിരിക്കും ബ്ലാസ്റ്റേഴ്സ് ഇന്ത്യയിലേക്ക് മടങ്ങിയെത്തുക.മികയേൽ സ്റ്റാറെയുടെ നേതൃത്വത്തിലുള്ള കോച്ചിംഗ് സ്റ്റാഫ് ഇപ്പോൾ തായ്‌ലാൻഡിൽ ഉണ്ട്.
ഒരു ഗ്രൂപ്പ് താരങ്ങൾ ബ്ലാസ്റ്റേഴ്സിനോടൊപ്പം ജോയിൻ ചെയ്യുകയും ട്രെയിനിങ് നടത്തുകയും ചെയ്തിട്ടുണ്ട്.നൂഹ് സദൂയി ടീമിനോടൊപ്പം ചേർന്ന് പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇത്തവണ ബ്ലാസ്റ്റേഴ്സ് വളരെ നേരത്തെ തന്നെ ഒരുക്കങ്ങൾ ആരംഭിക്കുകയാണ് ചെയ്തിട്ടുള്ളത്.സ്വീഡിഷ് പരിശീലകനായ മികയേൽ സ്റ്റാറെക്കൊപ്പം മറ്റൊരു സ്വീഡിഷ് പരിശീലകനായ ബിയോൺ വെസ്ട്രോമുമുണ്ട്.
ഇന്നലെ തന്റെ ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം ഒരു ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയിൽ നിൽക്കുന്ന ഒരു ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്.ബ്ലാസ്റ്റേഴ്സിന്റെ ബാഡ്ജ് ആദ്യമായി ധരിച്ചതിലുള്ള അഭിമാനം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.അസിസ്റ്റന്റ് പരിശീലകൻ ഇൻസ്റ്റഗ്രാമിൽ എഴുതിയ കാര്യങ്ങൾ ഇങ്ങനെയാണ്.
ക്ലബ്ബിന്റെ ബാഡ്ജ് ഞാൻ ആദ്യമായി ധരിച്ചിരിക്കുന്നു. ഇത് വലിയൊരു അഭിമാനത്തിന്റെ നിമിഷമാണ്. നിമിഷങ്ങൾക്കകം ഞങ്ങൾ ട്രെയിനിങ്ങിന് വേണ്ടി കളിക്കളത്തിലേക്ക് എത്തും.ഇത് ആരംഭിക്കാൻ ഞങ്ങൾ അക്ഷമയോടുകൂടി കാത്തിരിക്കുകയാണ്, വാമോസ്, ഇതാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.
സ്റ്റാറെക്കൊപ്പം പ്രവർത്തിച്ച് പരിചയമുള്ള വ്യക്തിയാണ് ബിയോൺ. ഇവർക്കൊപ്പം സെറ്റ് പീസ് പരിശീലകനായ ഫ്രഡറിക്കോ മൊറൈസുമുണ്ട്. ഏതായാലും പ്രീ സീസൺ നല്ല രീതിയിൽ പൂർത്തിയാക്കി ബ്ലാസ്റ്റേഴ്സ് ഡ്യൂറന്റ് കപ്പിനെ ഗൗരവത്തോടെ കൂടി പരിഗണിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.