ബ്ലാസ്റ്റേഴ്സിലേക്ക് ആകർഷിച്ചതെന്ത്? തുറന്ന് പറഞ്ഞ് നൂഹ് സദൂയി!
കഴിഞ്ഞ രണ്ട് സീസണുകളിലും ഐഎസ്എൽ ക്ലബ്ബായ എഫ്സി ഗോവക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്ത താരമാണ് നൂഹ് സദൂയി.ആകെ 43 മത്സരങ്ങൾ കളിച്ച താരം 20 ഗോളുകളും 14 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.ഐഎസ്എല്ലിൽ തന്റെ കഴിവ് തെളിയിച്ച താരത്തെ തന്നെയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.ഫ്രീ ട്രാൻസ്ഫറിലാണ് അദ്ദേഹത്തെ കൊണ്ടുവന്നിട്ടുള്ളത്.
ഗോവ വിട്ടു കൊണ്ട് ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ നൂഹ് തീരുമാനിക്കുകയായിരുന്നു.രണ്ട് വർഷത്തെ ഒരു കരാറിലാണ് അദ്ദേഹം ഇപ്പോൾ ഒപ്പു വെച്ചിരിക്കുന്നത്.ഗോവയിലെ മിന്നും പ്രകടനം അദ്ദേഹം ബ്ലാസ്റ്റേഴ്സ് ജേഴ്‌സിയിലും തുടരും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നിലവിൽ നൂഹ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ ജോയിൻ ചെയ്യുകയും ട്രെയിനിങ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ക്ലബ്ബിന്റെ ഒഫീഷ്യൽ ടിവിക്ക് നൂഹ് ഒരു ഇന്റർവ്യൂ നൽകിയിരുന്നു.ഒരുപാട് കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. എന്താണ് ബ്ലാസ്റ്റേഴ്സിലേക്ക് ആകർഷിച്ചതെന്ന് അദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നു.ബ്ലാസ്റ്റേഴ്സ് തന്നിൽ കാണിച്ച താൽപര്യം തന്നെയാണ് ബ്ലാസ്റ്റേഴ്സ് പ്രോജക്റ്റിലേക്ക് തന്നെ ആകർഷിച്ചതെന്ന് ഈ സൂപ്പർ താരം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
കേരള ബ്ലാസ്റ്റേഴ്സിനെ ഞാൻ തിരഞ്ഞെടുക്കാനുള്ള കാരണങ്ങളിൽ ഒന്ന് അവർ എന്നിൽ കാണിച്ച ഇൻട്രസ്റ്റ് തന്നെയാണ്.ഞാൻ ഈ ക്ലബ്ബിന്റെ ഭാഗമാകാൻ അവർ അതിയായി ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. അതുകൊണ്ടാണ് ഞാൻ ഈ പ്രോജക്ടിനെ തിരഞ്ഞെടുത്തത്,ഇതാണ് നൂഹ് പറഞ്ഞിട്ടുള്ളത്.
നിലവിൽ തായ്‌ലാൻഡിലാണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.മൂന്ന് മത്സരങ്ങൾ അവിടെ കളിക്കും എന്നാണ് റിപ്പോർട്ടുകൾ. വരുന്ന പതിനൊന്നാം തീയതി പട്ടായ യുണൈറ്റഡിനെതിരെ ബ്ലാസ്റ്റേഴ്സ് ഒരു സൗഹൃദ മത്സരം കളിക്കുന്നുണ്ട്. തായ്‌ലാൻഡ് പര്യടനം കഴിഞ്ഞതിനുശേഷം ഡ്യൂറന്റ് കപ്പിന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് തയ്യാറെടുക്കുക