അർജന്റീനയെ പേടിയില്ല, മെസ്സിക്ക് ഫ്രീഡം നൽകില്ല: കാനഡ കോച്ച് ജെസേ മാർഷ് പറയുന്നു
അർജന്റീനയും കാനഡയും തമ്മിലാണ് സെമി ഫൈനൽ പോരാട്ടം കോപ്പ അമേരിക്കയിൽ നടക്കുന്നത്. ബുധനാഴ്ച്ച രാവിലെ 5:30നാണ് ഈ മത്സരം നടക്കുക.അർജന്റീന കാനഡയും ആദ്യമായിട്ടല്ല കോപ്പ അമേരിക്കയിൽ ഏറ്റുമുട്ടുന്നത്.ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് അർജന്റീന ഈ ടീമിനെ തോൽപ്പിച്ചിരുന്നു.
അത് അർജന്റീനക്ക് ഈ മത്സരത്തിൽ മുൻതൂക്കം നൽകുന്ന കാര്യമാണ്. മികച്ച പ്രകടനം നടത്തിയ അർജന്റീന ഒരുപാട് ഗോളവസരങ്ങൾ തുറന്നെടുക്കുകയും ചെയ്തിരുന്നു.അതുകൊണ്ടുതന്നെ കാനഡയെ എളുപ്പത്തിൽ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന ഫൈനലിന്റെ ഒരു ഭാഗത്ത് കാണുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.പക്ഷേ പൊരുതാൻ ഉറച്ചുകൊണ്ടു തന്നെയാണ് കാനഡ ഇപ്പോൾ കളിക്കളത്തിലേക്ക് വരുന്നത്.
അവരുടെ പരിശീലകൻ അത് വ്യക്തമാക്കി കഴിഞ്ഞു. അർജന്റീന മികച്ച ടീം ആണെന്നും എന്നാൽ അർജന്റീന തങ്ങൾ പേടിക്കുന്നില്ല എന്നുമാണ് ജെസേ മാർഷ് പറഞ്ഞത്. മെസ്സിയെ കണ്ട്രോളിൽ ആക്കാനുള്ള ശ്രമങ്ങൾ തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും ഈ പരിശീലകൻ പറഞ്ഞിട്ടുണ്ട്.
അർജന്റീന എത്രത്തോളം മികച്ചതാണ് എന്നുള്ളത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കഴിഞ്ഞ കുറച്ചു വർഷത്തിനുള്ളിൽ അവർ കേവലം രണ്ട് തോൽവികൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്.ഏറ്റവും മികച്ച താരമായ ലയണൽ മെസ്സി അവരുടെ കൂടെയുണ്ട്.പക്ഷേ ഞങ്ങൾക്ക് പേടിയില്ല.ഞങ്ങൾ ഡിഫൻഡിങ് മാത്രം ശ്രദ്ധിക്കുകയും ഇല്ല. ഞങ്ങൾ ഞങ്ങളുടെതായ രീതിയിൽ അറ്റാക്ക് ചെയ്യും. മത്സരത്തിൽ കൂടുതൽ അഗ്രസീവ് അപ്രോച്ച് ആയിരിക്കും ഞങ്ങൾ എടുക്കുക.ആദ്യ മത്സരത്തിൽ മെസ്സിക്ക് കൂടുതൽ സ്വാതന്ത്ര്യം ഞങ്ങൾ നൽകി. എന്നാൽ ഇത്തവണ അത് അനുവദിച്ചു കൂടാ, മെസ്സിയെ ഞങ്ങൾ നിയന്ത്രിക്കണം,ഇതാണ് കാനഡ പരിശീലകൻ പറഞ്ഞത്.
അർജന്റീനക്കെതിരെ പരമാവധി മികച്ച പ്രകടനം കാനഡ പുറത്തെടുക്കും എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. അതേസമയം അർജന്റീന കഴിഞ്ഞ മത്സരത്തിൽ അത്ര ശുഭകരമായ പ്രകടനമല്ല നടത്തിയത്.അതിൽ നിന്നും മുക്തരാവാൻ വേണ്ടി കാനഡക്കെതിരെ മികച്ച പ്രകടനം അവർ നടത്തിയേക്കും