2026 വേൾഡ് കപ്പ് നേടണോ? മെസ്സിക്ക് അർജന്റീന നൽകിയത് നെയ്മർക്ക് ബ്രസീലും നൽകണമെന്ന് സുവാരസ്!
സൗത്ത് അമേരിക്കൻ കരുത്തരായ ഇപ്പോൾ അവരുടെ ഏറ്റവും മോശം സമയത്തിലൂടെയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.2019 ലാണ് അവർ അവസാനമായി കിരീടം നേടിയത്. അതിനുശേഷം മൂന്ന് ടൂർണമെന്റുകളിൽ അവർ പങ്കെടുത്തെങ്കിലും കിരീടം നേടാൻ കഴിഞ്ഞിട്ടില്ല.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന് ശേഷമുള്ള അവരുടെ പ്രകടനം ദയനീയമാണ്.
ടിറ്റെ പടിയിറങ്ങിയതിനു ശേഷം മൂന്ന് പരിശീലകരെ അവർ നിയമിച്ചു. മൂന്ന് പരിശീലകർക്ക് കീഴിലും മോശം പ്രകടനമാണ് അവർ നടത്തിയിട്ടുള്ളത്. ഇത്തവണത്തെ കോപ്പ അമേരിക്കയിൽ കാര്യമായി ഒന്നും തന്നെ ചെയ്യാൻ അവർക്ക് കഴിഞ്ഞില്ല. മാത്രമല്ല അടുത്ത വേൾഡ് കപ്പ് യോഗ്യത പോലും ബ്രസീലിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
ഉറുഗ്വൻ സൂപ്പർ താരമായ ലൂയിസ് സുവാരസ് ഇക്കാര്യത്തിൽ ബ്രസീലിന് ഒരു ഉപദേശം നൽകിയിട്ടുണ്ട്. അടുത്ത വേൾഡ് കപ്പ് നേടണമെങ്കിൽ ബ്രസീൽ അർജന്റീനയെ മാതൃകയാക്കണം എന്നാണ് ഇദ്ദേഹത്തിന്റെ ഉപദേശം. അതായത് നെയ്മർക്ക് വേണ്ടി കളിക്കുന്ന 10 താരങ്ങളെ കൊണ്ടുവരണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.സുവാരസിന്റെ വാക്കുകൾ നമുക്ക് പരിശോധിക്കാം.
2026 ലെ വേൾഡ് കപ്പ് നേടണമെന്ന് ബ്രസീൽ അതിയായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അർജന്റീന ലയണൽ മെസ്സിക്ക് എന്ത് ചെയ്തു നൽകിയോ അതുതന്നെ നെയ്മർക്ക് ബ്രസീലും ചെയ്തു നൽകേണ്ടതുണ്ട്. നെയ്മർക്ക് വേണ്ടി ആത്മാർത്ഥമായി കളിക്കുന്ന 10 താരങ്ങളെ ടീമിൽ ഇറക്കുകയാണ് വേണ്ടത്, ഇതാണ് സുവാരസ് പറഞ്ഞിട്ടുള്ളത്.
നിലവിൽ ബ്രസീലിയൻ താരങ്ങൾ ഒട്ടും ആത്മാർത്ഥതയില്ലാതെയാണ് കളിക്കുന്നത് എന്ന് വിമർശനങ്ങൾ ഏറെയാണ്. കൂടാതെ ബ്രസീലിലെ പല താരങ്ങളും സ്വന്തം നേട്ടങ്ങൾക്ക് വേണ്ടിയും സെൽഫിഷ് ആയിക്കൊണ്ടും കളിക്കുന്നു എന്നുള്ള ആരോപണങ്ങളും ശക്തമാണ്. ഇതിൽ നിന്നൊക്കെ മാറ്റങ്ങൾ വരണമെന്ന് തന്നെയാണ് സുവാരസും ഇപ്പോൾ പറഞ്ഞ് വെക്കുന്നത്.