മെസ്സിക്ക് ലീഡർഷിപ്പില്ലെന്ന് പാടി നടന്ന വിമർശകർ എവിടെ? അത്ഭുതപ്പെടുത്തുന്ന റെക്കോർഡ് സ്വന്തമാക്കി താരം!
ലയണൽ മെസ്സിയുടെ ക്യാപ്റ്റൻസിയിൽ ഒരിക്കൽ കൂടി അർജന്റീന ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ കാനഡയെ പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന മറ്റൊരു ഫൈനലിൽ എത്തിയിരിക്കുന്നത്.മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന കാനഡയെ തോൽപ്പിച്ചത്.തുടർച്ചയായ മൂന്നാമത്തെ ഫൈനലാണ് അർജന്റീന കളിക്കാൻ പോകുന്നത്.
മത്സരത്തിൽ മെസ്സി ഒരു ഗോൾ നേടിയിട്ടുണ്ട്. കൂടാതെ ആദ്യ ഗോൾ നേടിയത് ഹൂലിയൻ ആൽവരസായിരുന്നു. ഒന്നുകിൽ ഉറുഗ്വയേയോ അല്ലെങ്കിൽ കൊളംബിയയേയോ ആയിരിക്കും ഫൈനലിൽ അർജന്റീനക്ക് നേരിടേണ്ടി വരിക. അതും അതിജീവിച്ച് അർജന്റീന കോപ്പ അമേരിക്ക കിരീടം നിലനിർത്തണമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഒരുകാലത്ത് ലയണൽ മെസ്സിയുടെ ക്യാപ്റ്റൻസിക്ക് ഒരുപാട് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.മെസ്സിക്ക് ലീഡർഷിപ്പില്ല എന്നായിരുന്നു വിമർശകരുടെ പ്രധാന ആരോപണം. എന്നാൽ ആ വിമർശകർക്ക് മറുപടി നൽകിക്കൊണ്ട് ഒരു പുതിയ റെക്കോർഡ് ഇപ്പോൾ മെസ്സി കുറിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്റർനാഷണൽ ഫുട്ബോളിൽ ഒരു ദേശീയ ടീമിനെ ഏറ്റവും കൂടുതൽ തവണ ഫൈനലിൽ എത്തിച്ച ക്യാപ്റ്റൻ എന്ന റെക്കോർഡ് ലയണൽ മെസ്സി സ്വന്തമാക്കി കഴിഞ്ഞു.
7 തവണയാണ് മെസ്സി അർജന്റീനയെ ഫൈനലിൽ ഫൈനലിൽ എത്തിച്ചിട്ടുള്ളത്. അതിൽ 5 കോപ്പ അമേരിക്കയും രണ്ട് വേൾഡ് കപ്പും വരുന്നു.2007,2015,2016,2021,2024 എന്നീ കോപ്പ അമേരിക്കയിലാണ് അർജന്റീന ഫൈനലിൽ എത്തിയിട്ടുള്ളത്. 2014,2022 വേൾഡ് കപ്പുകളിൽ അർജന്റീന ഫൈനലിൽ എത്തുകയും ചെയ്തു. ഇനി ഫൈനലിസിമ കൂട്ടുകയാണെങ്കിൽ മെസ്സി അർജന്റീനക്കൊപ്പം എട്ട് ഫൈനലുകളിൽ എത്തിയിട്ടുണ്ട്.
മൂന്ന് കിരീടങ്ങൾ അർജന്റീന ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. മെസ്സിയുടെ ക്യാപ്റ്റൻസിയിൽ നാലാമത്തെ കിരീടമാണ് ഇപ്പോൾ അവർ ലക്ഷ്യം വെക്കുന്നത്. അതും സ്വന്തമാക്കാൻ കഴിയും എന്നുള്ള ഒരു പ്രതീക്ഷയിലാണ് ഇപ്പോൾ അർജന്റൈൻ ആരാധകർ ഉള്ളത്.