ആ ഗോൾ എൻസോയിൽ നിന്നും തട്ടിയെടുക്കാൻ ഉദ്ദേശിച്ചിട്ടില്ല: സംഭവിച്ചത് വ്യക്തമാക്കി മെസ്സി!
കോപ്പ അമേരിക്കയിൽ നടന്ന ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ ഗംഭീര വിജയമാണ് അർജന്റീന സ്വന്തമാക്കിയത്.കാനഡയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് അർജന്റീന പരാജയപ്പെടുത്തുകയായിരുന്നു. ഈ കോപ്പ അമേരിക്കയിൽ ലയണൽ മെസ്സി ആദ്യമായി ഗോൾ നേടിയ മത്സരമായിരുന്നു ഇത്. അർജന്റീനയുടെ ആദ്യത്തെ ഗോൾ ഹൂലിയൻ ആൽവരസാണ് നേടിയിട്ടുള്ളത്.ഡി പോൾ,എൻസോ എന്നിവരാണ് അർജന്റീനയുടെ അസിസ്റ്റുകൾ സ്വന്തമാക്കിയത്.
മത്സരത്തിന്റെ 51ആം മിനുട്ടിലാണ് മെസ്സിയുടെ ഗോൾ പിറന്നത്.എന്നാൽ എൻസോയുടെ ശ്രമഫലമായാണ് ഈ ഗോൾ വന്നത് എന്ന് പറയേണ്ടിവരും. താരത്തിന്റെ ഷോട്ട് ലയണൽ മെസ്സി ഒരു ടച്ചിലൂടെ വഴി തിരിച്ചു വിടുകയാണ് ചെയ്തത്.ഇത് ഗോളായി മാറുകയായിരുന്നു. അതുകൊണ്ടുതന്നെ ഗോൾ മെസ്സിയുടെ പേരിലും അസിസ്റ്റ് എൻസോയുടെ പേരിലും രേഖപ്പെടുത്തുകയായിരുന്നു.
എന്നാൽ എൻസോയുടെ ഗോൾ കൈവശപ്പെടുത്താൻ താൻ ഉദ്ദേശിച്ചിട്ടില്ല എന്ന് ലയണൽ മെസ്സി പറഞ്ഞിട്ടുണ്ട്. അതിന് പുറകിൽ എന്താണ് സംഭവിച്ചത് എന്നും മെസ്സി വിശദീകരിച്ചിട്ടുണ്ട്.അദ്ദേഹം പറഞ്ഞത് നമുക്കൊന്ന് പരിശോധിച്ചു നോക്കാം.
എൻസോയുടെ ഗോൾ തട്ടിയെടുക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല എന്ന് ഞാൻ അദ്ദേഹത്തോട് തന്നെ പറഞ്ഞിരുന്നു.സംഭവിച്ചത് എന്തെന്ന് വെച്ചാൽ ഗോൾകീപ്പർ അവിടെ വീണു കിടക്കുകയായിരുന്നു.എൻസോയുടെ ഷോട്ട് വരുന്നത് കുറച്ച് പതിയെ ആയിരുന്നു. അതുകൊണ്ടുതന്നെ അതിന്റെ ഡയറക്ഷൻ ഞാൻ ചെറുതായി വഴി തിരിച്ചുവിടുകയായിരുന്നു,ഇതാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്. അതേസമയം മെസ്സി ഡയറക്ഷൻ മാറ്റിയത് നന്നായി എന്ന് എൻസോ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
അതായത് ഷോട്ടിന് പവർ കുറവായിരുന്നു, കൂടാതെ ഗോൾകീപ്പർ വീണു കിടക്കുന്ന ഭാഗത്തേക്ക് പോകാതെ മറ്റൊരു ഭാഗത്തേക്ക് വഴി തിരിച്ചുവിടുകയാണ് താൻ ചെയ്തത് എന്നാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.ഏതായാലും രണ്ടാമത്തെ ഗോൾ അർജന്റീന സ്വന്തമാക്കിയതോടെയാണ് അവർ വിജയം ഉറപ്പിച്ചത്. കൊളംബിയയും ഉറുഗ്വയും തമ്മിൽ ഒരു സെമിഫൈനൽ മത്സരം കളിക്കുന്നുണ്ട്.അതിലെ വിജയികളെയാണ് അർജന്റീനക്ക് കലാശ പോരാട്ടത്തിൽ നേരിടേണ്ടി വരിക.