ജീക്സൺ സിങ്ങിനെ നഷ്ടമാവാൻ സാധ്യത, തീരുമാനിച്ചുറപ്പിച്ച് രണ്ട് ക്ലബ്ബുകൾ!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞിരുന്നു. പല വിദേശ താരങ്ങളെയും ക്ലബ്ബ് റിലീസ് ചെയ്തിരുന്നു. കൂടാതെ രണ്ട് ഇന്ത്യൻ ഗോൾകീപ്പർമാരും ക്ലബ്ബ് വിട്ടിട്ടുണ്ട്. ഇനിയും കുറച്ചധികം താരങ്ങൾ ക്ലബ്ബ് വിടും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.പ്രീ സീസണിന് ശേഷമോ അതല്ലെങ്കിൽ ഡ്യൂറന്റ് കപ്പിന് ശേഷമോ ആയിരിക്കും കാതലായ മാറ്റങ്ങൾ സംഭവിക്കുക.
ക്ലബ്ബിന്റെ ഇന്ത്യൻ സൂപ്പർ താരമായ ജീക്സൺ സിങ്ങുമായി ബന്ധപ്പെട്ട റൂമറുകൾ നേരത്തെ സജീവമാണ്.പല ക്ലബ്ബുകൾക്കും അദ്ദേഹത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ആഷിശ് നേഗി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് രണ്ട് ക്ലബ്ബുകൾക്ക് അദ്ദേഹത്തിൽ താൽപര്യമുണ്ട്. അതിൽ ഈസ്റ്റ് ബംഗാളാണ് മുന്നിട്ടുനിൽക്കുന്നത്.
ഡിഫൻസിവ് മിഡ്‌ഫീൽഡർ പൊസിഷനിലേക്ക് ഈസ്റ്റ് ബംഗാൾ ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്നത് ഈ താരത്തെയാണ്.ഈ സമ്മറിൽ നിരവധി സൂപ്പർതാരങ്ങളെയാണ് അവർ ടീമിലേക്ക് കൊണ്ടുവന്നിട്ടുള്ളത്.ടീമിനെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി തന്നെയാണ് ഈസ്റ്റ് ബംഗാൾ ഉള്ളത്.
അതേസമയം ഈസ്റ്റ് ബംഗാൾ അൻവർ അലിയെ ലക്ഷ്യമിടുന്നുണ്ട്. അദ്ദേഹം മോഹൻ ബഗാൻ വിടാൻ സാധ്യതയുണ്ട്. അങ്ങനെ അദ്ദേഹം മോഹൻ ബഗാൻ വിടുകയാണെങ്കിൽ ജീക്സൺ സിങ്ങിനെ കൊണ്ടുവരാനാണ് അവരുടെ തീരുമാനം.ചുരുക്കത്തിൽ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ എന്നീ ക്ലബ്ബുകളിൽ ഒന്നിലേക്ക് ജീക്സൺ പോവാൻ സാധ്യതകളുണ്ട്. എന്നാൽ താരത്തെ നിലനിർത്താനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് നടത്തിയേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.