48 മണിക്കൂറിനുള്ളിൽ തീരുമാനമാകും,ISLലെ മറ്റൊരു വിദേശ താരത്തെ റാഞ്ചാൻ ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കുറച്ച് സൈനിങ്ങുകൾ പൂർത്തിയാക്കുകയും ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഒരു വിദേശ താരത്തെയാണ് ബ്ലാസ്റ്റേഴ്സ് ഇതുവരെ കൊണ്ടുവന്നിട്ടുള്ളത്. മുൻപ് ഗോവക്ക് വേണ്ടി കളിച്ചിരുന്ന നൂഹ് സദൂയിയാണ് ആ താരം.വേറെ താരങ്ങൾക്ക് വേണ്ടിയുള്ള ക്ലബ്ബിന്റെ ശ്രമങ്ങൾ തുടരുകയാണ്.
എന്നാൽ മാർക്കസ് മെർഗുലാവോ ഇതുമായി ബന്ധപ്പെട്ട ഒരു അപ്ഡേഷൻ ഇന്നലെ നൽകിയിട്ടുണ്ട്. അതായത് ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ചുകൊണ്ടിരിക്കുന്ന ഒരു വിദേശ താരത്തിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 48 മണിക്കൂറിനകം താരത്തിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകും. ആ താരത്തിന്റെ പേര് വെളിപ്പെടുത്താൻ കഴിയില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. മറ്റൊരു ക്ലബ്ബ് ഈ താരത്തിനു വേണ്ടി ശ്രമിക്കുന്നുണ്ടെന്നും മെർഗുലാവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാൽ മറ്റു മാധ്യമങ്ങൾ ആ താരത്തെ കണ്ടെത്തിയിട്ടുണ്ട്. മോഹൻ ബഗാൻ താരമായ അർമാണ്ടോ സാദിക്കുവാണ് ആ താരം.മോഹൻ ബഗാനുമായി അദ്ദേഹത്തിന് കരാർ അവശേഷിക്കുന്നുണ്ട്.അൽബേനിയൻ താരമായ ഇദ്ദേഹം മുന്നേറ്റ നിരയിലാണ് കളിക്കുന്നത്. ഇദ്ദേഹത്തിനു വേണ്ടിയാണ് ക്ലബ്ബ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഏതായാലും അദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമോ ഇല്ലയോ എന്നുള്ളത് വരുന്ന മണിക്കൂറുകൾക്കുള്ളിൽ തീരുമാനമാകും.ഐഎസ്എല്ലിലെ പരിചയസമ്പത്ത് തുണയാകും എന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തിന് വേണ്ടി ശ്രമിക്കുന്നത്. ഏതായാലും താരം എന്ത് തീരുമാനമെടുക്കും എന്നത് കാത്തിരുന്നു കാണണം.