വലിയ കോമ്പറ്റീഷനുകൾ കളിക്കണം,ബ്ലാസ്റ്റേഴ്സിന്റെ ഓഫർ ജീക്സൺ നിരസിച്ചു, മറ്റൊരു ക്ലബ്ബിലേക്ക് പോകുന്നു!
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ സജീവമായി നടക്കുകയാണ്. പരിശീലകൻ സ്റ്റാറേയുടെ കീഴിലുള്ള പ്രീ സീസൺ ക്യാമ്പ് ഇപ്പോൾ തായ്‌ലാൻഡിൽ നടക്കുകയാണ്.ഇതുവരെ 5 ട്രാൻസ്ഫറുകളാണ് ക്ലബ്ബ് പൂർത്തിയാക്കിയിട്ടുള്ളത്. കുറച്ചധികം താരങ്ങൾ ക്ലബ്ബ് വിടുകയും ചെയ്തിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ മധ്യനിരതാരമായ ജീക്സൺ സിങ്ങുമായി ബന്ധപ്പെട്ട ഒരുപാട് റൂമറുകൾ നേരത്തെ പുറത്തേക്ക് വന്നിരുന്നു.പക്ഷേ അതിൽ കാര്യമായ പുരോഗതികൾ ഇപ്പോൾ ഉണ്ടായിട്ടുണ്ട്. എന്തെന്നാൽ ജീക്സൺ സിംഗ് ബ്ലാസ്റ്റേഴ്സ് വിടാൻ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.പല മാധ്യമങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞു.
അതായത് വലിയ കോമ്പറ്റീഷനുകൾ കളിക്കാൻ താരം ആഗ്രഹിക്കുന്നുണ്ട്.ഏഷ്യയിലെ കോമ്പറ്റീഷനുകൾ കളിക്കാൻ ആഗ്രഹിക്കുന്നുണ്ട്. കൂടുതൽ കിരീടങ്ങൾ നേടാൻ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സ് വിടാൻ തീരുമാനിച്ചിരിക്കുന്നത്. താരത്തെ നിലനിർത്താൻ തന്നെയാണ് ബ്ലാസ്റ്റേഴ്സ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് വർഷത്തേക്കുള്ള ഒരു പുതിയ കോൺട്രാക്ട് ബ്ലാസ്റ്റേഴ്സ് ജീക്സൺ സിങ്ങിന് ഓഫർ ചെയ്തിരുന്നു.എന്നാൽ അത് താരം നിരസിക്കുകയാണ് ചെയ്തിട്ടുള്ളത്.
നിലവിൽ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും രംഗത്ത് ഉണ്ടെങ്കിലും മോഹൻ ബഗാന് ഇപ്പോൾ സാധ്യതകൾ കുറവാണ്.ഈസ്റ്റ് ബംഗാൾ താരവുമായി നടത്തുന്ന ചർച്ചകൾ ഇപ്പോൾ പുരോഗമിക്കുന്നുണ്ട്.ജീക്സൺ ഈസ്റ്റ് ബംഗാളിലേക്ക് പോകാനുള്ള സാധ്യതകൾ ഏറെയാണ് എന്നാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ദിമി ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയിരുന്നു.
ചുരുക്കത്തിൽ ജീക്സണെ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായി എന്നത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. ഇനി അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമാണ് താരം ക്ലബ്ബിൽ തുടരുക. താരത്തെ കൈവിട്ടാൽ അത് വലിയ ഒരു അബദ്ധമായിരിക്കും എന്ന് കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.