മെസ്സി ആദ്യം മെസ്സിയുടെ വലുപ്പം തിരിച്ചറിയണം:വാഴ്ത്ത് പാട്ടുമായി ബ്രസീലിയൻ ഇതിഹാസം കക്ക!
ഫുട്ബോൾ ചരിത്രത്തിൽ ഇനി ഒന്നും തന്നെ തെളിയിക്കാൻ ഇല്ലാത്ത താരമാണ് ലയണൽ മെസ്സി. മറ്റൊരു കിരീടം കൂടി അദ്ദേഹം കഴിഞ്ഞ ദിവസം സ്വന്തമാക്കി കഴിഞ്ഞു. ഇതോടെ അർജന്റീനക്കൊപ്പം രണ്ട് കോപ്പ അമേരിക്ക കിരീടവും ഒരു വേൾഡ് കപ്പ് കിരീടവും മെസ്സി നേടി കഴിഞ്ഞിട്ടുണ്ട്. 45 കിരീടങ്ങൾ നേടിയിട്ടുള്ള മെസ്സിയാണ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമായിട്ടുള്ള താരം.
ഫൈനൽ മത്സരത്തിനിടെ മെസ്സിക്ക് പരിക്കേൽക്കുകയായിരുന്നു.രണ്ടാം പകുതിയിൽ കളിക്കളത്തിൽ നിന്നും അദ്ദേഹത്തിന് പിൻവാങ്ങേണ്ടി വന്നു.മത്സരം പൂർത്തിയാക്കാനാവാത്തതിന്റെ സങ്കടത്തിൽ ബെഞ്ചിൽ ഇരുന്നുകൊണ്ട് കരയുന്ന മെസ്സിയെയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. പക്ഷേ പിന്നീട് അർജന്റീന കിരീടം നേടുന്നതിനും അദ്ദേഹം സാക്ഷിയായി. ലയണൽ മെസ്സിയെ പ്രശംസിച്ചുകൊണ്ട് ബ്രസീലിയൻ ഇതിഹാസമായ കക്ക ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.
ലയണൽ മെസ്സിയാണ് താൻ എന്നത് ആദ്യം തിരിച്ചറിയേണ്ട വ്യക്തി മെസ്സിയാണ് എന്നാണ് കക്ക പറഞ്ഞിട്ടുള്ളത്. മെസ്സിയുടെ വലിപ്പം മെസ്സി തിരിച്ചറിയണം, ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റാൻ കഴിഞ്ഞ താരമാണ് മെസ്സിയെന്നും കക്ക പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് പോവാം.
മെസ്സി തല ഉയർത്തി നടക്കണം. അദ്ദേഹം തന്റെ വലിപ്പം തിരിച്ചറിയണം. മെസ്സി ആരാണ് എന്നുള്ളത് ശരിക്കും മെസ്സി മനസ്സിലാക്കിയിട്ടില്ല.8 ബാലൺഡി’ഓർ പുരസ്കാരങ്ങളും ഒരു വേൾഡ് കപ്പും അനേകം കിരീടങ്ങളും സ്വന്തമാക്കിയിട്ടുള്ള മെസ്സി. മത്സരം പൂർത്തിയാക്കാൻ സാധിക്കാത്തതിന്റെ സങ്കടത്തിലാണ് അദ്ദേഹം കരഞ്ഞത്.ഗ്രേറ്റ് മെന്റാലിറ്റി തന്നെ.മെസ്സി കരയുന്ന സമയത്ത് കൊളംബിയൻ ആരാധകർ പോലും അദ്ദേഹത്തിന്റെ പേര് ചാന്റ് ചെയ്തു.അതാണ് മെസ്സി.മുഴുവൻ ലോകത്തിന്റെയും സ്നേഹം അദ്ദേഹം നേടിയെടുത്തു, കക്ക പറഞ്ഞു
പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് തന്നെ മെസ്സി കുറച്ചു കാലം വിശ്രമ ജീവിതമായിരിക്കും നയിക്കുക.ഇന്റർമയാമിക്ക് വേണ്ടിയുള്ള ചില മത്സരങ്ങൾ കൂടി അദ്ദേഹത്തിന് നഷ്ടമാകും.കോപ അമേരിക്കയിൽ പ്രതീക്ഷിച്ച ഒരു പ്രകടനം പുറത്തെടുക്കാൻ മെസ്സിക്ക് കഴിഞ്ഞിരുന്നില്ല. അതിന് കാരണം അദ്ദേഹത്തിന്റെ പരിക്കുകൾ തന്നെയാണ്.