അർജന്റീനയുടെ കിരീടനേട്ടത്തിൽ പ്രതികരിച്ച് പുറത്താക്കപ്പെട്ട ദിബാല, താരത്തെ പരാമർശിച്ച് സ്‌കലോണി
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീന സ്വന്തമാക്കിയപ്പോൾ അതിന്റെ ഭാഗമാവാൻ കഴിഞ്ഞിട്ടുള്ള താരമാണ് പൗലോ ദിബാല. എന്നാൽ ഇത്തവണത്തെ കോപ്പ അമേരിക്കക്കുള്ള സ്‌ക്വാഡിൽ അദ്ദേഹത്തെ പരിശീലകൻ ഉൾപ്പെടുത്തിയിരുന്നില്ല. പരിക്കോ മറ്റു പ്രശ്നങ്ങളോ ഒന്നും ഇല്ലാഞ്ഞിട്ടും അദ്ദേഹത്തെ സ്‌കലോണി തഴഞ്ഞത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ അത് പരിശീലകന്റെ ടാക്ടിക്കൽ ഡിസിഷനായിരുന്നു.
ഇന്ന് ദിബാലയുടെ അഭാവത്തിലും അർജന്റീന കിരീടം നേടിയിട്ടുണ്ട്. കൊളംബിയയെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന കോപ്പ അമേരിക്ക കിരീടം നിലനിർത്തുകയായിരുന്നു.ഈ കിരീടനേട്ടത്തിൽ ദിബാല ഇപ്പോൾ പ്രതികരിച്ചിട്ടുണ്ട്.അർജന്റീന കിരീടവുമായി നിൽക്കുന്ന ഒരു ചിത്രം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെക്കുകയാണ് ദിബാല ചെയ്തിട്ടുള്ളത്.
ഒരിക്കൽ കൂടി ഗ്രൂപ്പ് കോപ്പ അമേരിക്ക കിരീടം ഉയർത്തി എന്നത് വണ്ടർഫുള്ളായ ഒരു കാര്യമാണ് എന്നാണ് ദിബാല കുറിച്ചിട്ടുള്ളത്. അർജന്റീനയുടെ കിരീടനേട്ടത്തിൽ അദ്ദേഹം സന്തോഷം കൊള്ളുന്നുണ്ട്. അതേസമയം ദിബാലയെ കുറിച്ച് ഒരിക്കൽ കൂടി പരിശീലകൻ സംസാരിച്ചിട്ടുണ്ട്.
അതായത് ദിബാലയെ ഒഴിവാക്കേണ്ടി വന്നത് തന്റെ ഹൃദയം തകർത്ത ഒരു തീരുമാനമായിരുന്നു എന്നാണ് ഈ പരിശീലകൻ ഒരിക്കൽ കൂടി ആവർത്തിച്ചു പറഞ്ഞിട്ടുള്ളത്. എന്തെങ്കിലും മാർഗം ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹം ദിബാലയെ ടീമിൽ ഉൾപ്പെടുത്തുമായിരുന്നു എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.മെസ്സി ഉള്ളതുകൊണ്ടുതന്നെ ദിബാലയുടെ ആവശ്യമില്ല എന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. മറ്റു പൊസിഷനുകൾക്കാണ് അദ്ദേഹം കടന്നു നൽകിയത്.
ഇറ്റാലിയൻ ക്ലബ്ബായ റോമക്ക് വേണ്ടി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഏതായാലും ക്ലബ്ബ് തലത്തിൽ കൂടുതൽ മികവിലേക്ക് ഉയർന്നുകൊണ്ട് അർജന്റീനയുടെ ടീമിലേക്ക് തിരിച്ചെത്തുക എന്നുള്ളത് തന്നെയായിരിക്കും താരത്തിന്റെ ലക്ഷ്യം.