ജീക്സണും കോളടിച്ചു, ഈസ്റ്റ് ബംഗാളിൽ നിന്നും ലഭിക്കുന്നത് വൻ സാലറി!
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൂപ്പർതാരമായ ജീക്സൺ സിംഗ് ഇപ്പോൾ ക്ലബ്ബ് വിട്ടുകഴിഞ്ഞു.ബ്ലാസ്റ്റേഴ്സ് തന്നെ ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് സ്ഥിരീകരിച്ചിരുന്നു. ഈസ്റ്റ് ബംഗാളിലേക്കാണ് താരം പോകുന്നത്. തായ്‌ലാൻഡിൽ ഉള്ള ബ്ലാസ്റ്റേഴ്സ് ക്യാമ്പ് വിട്ടുകൊണ്ട് കഴിഞ്ഞദിവസം താരം കൊൽക്കത്തയിൽ എത്തുകയും ചെയ്തിരുന്നു.
മൂന്ന് ക്ലബ്ബുകൾ ആയിരുന്നു താരത്തിനു വേണ്ടി രംഗത്തുണ്ടായിരുന്നത്.ബ്ലാസ്റ്റേഴ്സിന് മൂന്ന് ക്ലബ്ബുകൾ ഓഫർ നൽകുകയും ചെയ്തിരുന്നു. ഇതിലെ ഏറ്റവും ഉയർന്ന ഓഫറാണ് ബ്ലാസ്റ്റേഴ്സ് സ്വീകരിച്ചിട്ടുള്ളത്. ഏകദേശം 3.3 കോടി രൂപയോളം ബ്ലാസ്റ്റേഴ്സിന് ലഭിച്ചു എന്നാണ് വിവരങ്ങൾ. ക്ലബ്ബിന്റെ റെക്കോർഡ് ഫീയാണ് ഇത്.ബ്ലാസ്റ്റേഴ്സ് ഡിമാൻഡ് ചെയ്തതിനേക്കാൾ കൂടുതൽ തുക ലഭിച്ചു എന്നതാണ് യാഥാർത്ഥ്യം.
കേരള ബ്ലാസ്റ്റേഴ്സിന് മാത്രമല്ല കോളടിച്ചിട്ടുള്ളത്. മറിച്ച് ജീക്സൺ സിംഗിംനും സാമ്പത്തികപരമായി വലിയ നേട്ടമാണ് ഇതിലൂടെ ലഭിക്കുന്നത്. അതായത് ഒരു വർഷം 2.5 കോടി രൂപ സാലറി ആയി കൊണ്ട് ഈസ്റ്റ് ബംഗാളിൽ നിന്നും താരത്തിന് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.ഇതിന് പുറമെ ബോണസ്സുകളും അദ്ദേഹത്തിന് ലഭിക്കും. മികച്ച ഒരു സാലറി തന്നെ അദ്ദേഹത്തിന് ക്ലബ്ബ് നൽകുന്നുണ്ട് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.
കൂടാതെ മികച്ച ഒരു കോൺട്രാക്ടുമാണ് നൽകിയിട്ടുള്ളത്. മൂന്ന് വർഷത്തേക്കുള്ള കരാറിൽ അദ്ദേഹം ഒപ്പുവെച്ച് കഴിഞ്ഞിട്ടുണ്ട്.കൂടാതെ ഒരു വർഷത്തേക്ക് ഈ കരാർ ദീർഘിപ്പിക്കാനുള്ള ഓപ്ഷനും ലഭ്യമാണ്. ചുരുക്കത്തിൽ എല്ലാ നിലക്കും മികച്ച ഒരു കരാർ തന്നെയാണ് താരത്തിന് ലഭിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് ഈസ്റ്റ് ബംഗാളിലേക്ക് അദ്ദേഹം പോവാൻ തീരുമാനിച്ചിട്ടുള്ളതും.