ഒരുപാട് ഫേക്ക് ന്യൂസുകൾ വന്നു, ആരാധകർ എന്നെ മനസ്സിലാക്കണം: ജീക്സൺ
കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ ഇന്ത്യൻ സൂപ്പർതാരമായ ജീക്സൺ സിംഗ് ഇപ്പോൾ ക്ലബ്ബിനോട് വിട പറഞ്ഞു കഴിഞ്ഞു.ബ്ലാസ്റ്റേഴ്സ് തന്നെ ഇക്കാര്യം ഔദ്യോഗികമായി കൊണ്ട് അറിയിച്ചിരുന്നു. ഒരുപാട് വർഷം ക്ലബ്ബിനകത്ത് തുടർന്നതിനുശേഷമാണ് അദ്ദേഹം ഗുഡ് ബൈ പറയുന്നതിന്.ഈസ്റ്റ് ബംഗാൾ എഫ്സിയാണ് താരത്തെ സ്വന്തമാക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം വലിയ തുക താരത്തിന് വേണ്ടി ഈസ്റ്റ് ബംഗാൾ ചിലവഴിച്ചിട്ടുണ്ട്.കൂടാതെ നല്ലൊരു സാലറിയും താരത്തിന് ലഭിക്കുന്നുണ്ട്. എന്നാൽ ഈ ക്വാളിറ്റി താരത്തെ കൈവിട്ടത് ആരാധകർക്ക് ഒട്ടും ദഹിക്കുന്ന ഒന്നല്ല. നേരത്തെ തന്നെ ജീക്സണുമായി ബന്ധപ്പെട്ട റൂമറുകൾ ഉണ്ടായിരുന്നു. താരം ക്ലബ്ബ് വിടുന്നത് മറ്റു പല കാര്യങ്ങൾക്കുമാണ് എന്ന വാർത്തകൾ പ്രചരിക്കുകയും ചെയ്തിരുന്നു.
ഇതിനോടൊക്കെ ജീക്സൺ തന്നെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. തന്നെക്കുറിച്ച് ഒരുപാട് വ്യാജ വാർത്തകൾ പ്രചരിച്ചുവെന്നും അതൊരിക്കലും ന്യായമായ കാര്യമല്ല എന്നുമാണ് ഈ താരം പറഞ്ഞിട്ടുള്ളത്. ക്ലബ്ബ് വിടാനുള്ള തന്റെ തീരുമാനം ആരാധകർ മനസ്സിലാക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ജീക്സൺ പറഞ്ഞിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് പുറത്ത് വിട്ട വീഡിയോയിലാണ് അദ്ദേഹം ഇതൊക്കെ പറയുന്നത്.
ഒരുപാട് വ്യാജ വാർത്തകൾ ഞാൻ കണ്ടിരുന്നു.എന്നെ സംബന്ധിച്ചിടത്തോളം അതൊരിക്കലും ന്യായമായ കാര്യമല്ല. ഒരു ഫുട്ബോൾ താരത്തിന്റെ കരിയർ എന്നുള്ളത് വളരെ ചെറിയതാണ്.ആ ചെറിയ കാലയളവിനുള്ളിൽ വെച്ചുകൊണ്ട് വേണം എല്ലാം എക്സ്പീരിയൻസ് ചെയ്യാൻ. അതുകൊണ്ടുതന്നെ ഞാൻ പുതിയ ഒരു എക്സ്പീരിയൻസിലേക്ക് പോവുകയാണ്.ആരാധകർ എന്റെ തീരുമാനം മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.ഒരുപാട് വർഷങ്ങൾ ഞാൻ ഇവിടെ ചിലവഴിച്ചു.ഇതാണ് ഗുഡ്ബൈ പറയാനുള്ള നല്ല സമയമെന്ന് ഞാൻ വിശ്വസിക്കുന്നു,ജീക്സൺ പറഞ്ഞു.
ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം താരം ക്ലബ്ബ് വിടുന്നു എന്നത് വലിയ തിരിച്ചടിയാണ്.ഏറ്റവും പ്രധാനപ്പെട്ട ഇന്ത്യൻ താരത്തെയാണ് ക്ലബ്ബിന് നഷ്ടമാകുന്നത്.പകരമായി ക്ലബ്ബ് ആരെ കൊണ്ടുവരും എന്നതൊക്കെ കാത്തിരുന്നു കാണേണ്ട കാര്യമാണ്.