സുപ്രധാന താരങ്ങൾ കളിച്ചിട്ടും ഗിനിയയോട് തോറ്റ് അർജന്റീന!
കോപ്പ അമേരിക്ക കിരീട ജേതാക്കളായ അർജന്റീന അടുത്ത നേട്ടമാണ് ഇപ്പോൾ ലക്ഷ്യം വെക്കുന്നത്. ഒളിമ്പിക് ഫുട്ബോളിലെ ഗോൾഡ് മെഡലാണ് അർജന്റീനക്ക് വേണ്ടത്. 16 ടീമുകളാണ് ഒളിമ്പിക് ഫുട്ബോളിൽ ഏറ്റുമുട്ടുന്നത്. നാല് ടീമുകൾ വീതമുള്ള ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് വീതം ടീമുകളാണ് അടുത്ത ഘട്ടത്തിലേക്ക് മുന്നേറുക.
അർജന്റീനയുടെ അണ്ടർ 23 ടീമിനെ പരിശീലിപ്പിക്കുന്നത് ഹവിയർ മശെരാനോയാണ്. അർജന്റീന ഒളിമ്പിക്സിന് യോഗ്യത നേടിയപ്പോൾ ബ്രസീൽ യോഗ്യത നേടാനാവാതെ പുറത്താവുകയായിരുന്നു.ഒളിമ്പിക്സിന് മുന്നോടിയായി ഇന്നലെ അർജന്റീന ഒരു ഫ്രണ്ട്ലി മത്സരം കളിച്ചിരുന്നു.ഗിനിയായിരുന്നു എതിരാളികൾ.മത്സരത്തിൽ അർജന്റീന പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.
എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീനയെ ഗിനിയ പരാജയപ്പെടുത്തിയിട്ടുള്ളത്.മത്സരത്തിൽ സൂപ്പർ താരങ്ങളായ ഹൂലിയൻ ആൽവരസ്,നിക്കോളാസ് ഓട്ടമെന്റി എന്നിവരൊക്കെ അർജന്റീനക്ക് വേണ്ടി കളിച്ചിരുന്നു.പക്ഷേ എന്നിട്ടും അർജന്റീന തോൽക്കുകയായിരുന്നു. ഈ രണ്ടു താരങ്ങളെ കൂടാതെ ഗോൾകീപ്പർ ജെറോണിമോ റുള്ളിയാണ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന മറ്റൊരു സീനിയർ താരം.
ഒളിമ്പിക്സിലെ ഗ്രൂപ്പ് ഘട്ടം അർജന്റീനയെ സംബന്ധിച്ചിടത്തോളം എളുപ്പമായിരിക്കും.മൊറോക്കോ,ഇറാക്ക്,ഉക്രൈൻ എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ.വരുന്ന ഇരുപത്തിനാലാം തീയതിയാണ് അർജന്റീനയുടെ ആദ്യ മത്സരം നടക്കുക. എതിരാളികൾ മൊറോക്കോയാണ്.
കഴിഞ്ഞ രണ്ട് തവണയും ഒളിമ്പിക് ഗോൾഡ് മെഡൽ നേടിയത് ബ്രസീലാണ്.ഇത്തവണ അവർക്ക് യോഗ്യത നേടാൻ കഴിഞ്ഞിട്ടില്ല. അതേസമയം ഇത് മുതലെടുത്ത് കൊണ്ട് ഗോൾഡ് നേടാനുള്ള ഒരുക്കത്തിലാണ് അർജന്റീന ഉള്ളത്.വെല്ലുവിളി ഉയർത്തിക്കൊണ്ട് സ്പെയിനും ഫ്രാൻസും ഒക്കെ ഒളിമ്പിക്സിൽ ഉണ്ട്.