ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിൽ ഒരു കൈമാറ്റ കച്ചവടം നടന്നേക്കാമെന്ന് മാർക്കസ് മെർഗുലാവോ!
കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഇതുവരെ 5 സൈനിങ്ങുകളാണ് നടത്തിയിട്ടുള്ളത്.അതിൽ നാല് താരങ്ങളും ഡൊമസ്റ്റിക് താരങ്ങളായിരുന്നു.നോഹ് സദോയി മാത്രമായിരുന്നു വിദേശ താരമായി കൊണ്ട് എത്തിയിരുന്നത്. പ്രതിരോധനിരയിലേക്ക് ഫ്രഞ്ച് താരമായ അലക്സാൻഡ്രേ കോഫിനെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തു എന്ന് റൂമറുകൾ ഉണ്ടായിരുന്നു.പക്ഷേ ഇക്കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല.
ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങൾ മന്ദഗതിയിലാവുന്നത് ആരാധകരെ നിരാശപ്പെടുത്തുന്ന കാര്യമാണ്. അതേസമയം മോഹൻ ബഗാൻ ഉൾപ്പെടെയുള്ള എതിരാളികൾ സൂപ്പർ താരങ്ങളെ സ്വന്തമാക്കി ടീമിന്റെ ശക്തി വർധിപ്പിച്ചു കഴിഞ്ഞു. ഇക്കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശങ്കയുണ്ട്. മികച്ച താരങ്ങളെ തന്നെ ക്ലബ്ബ് കൊണ്ടുവരുമെന്ന് പ്രതീക്ഷ മാത്രമാണ് ഇപ്പോൾ അവർക്കുള്ളത്.
ഇതിനിടെ മാർക്കസ് മെർഗുലാവോ ഒരു അപ്ഡേറ്റ് പങ്കുവെച്ചിട്ടുണ്ട്. അതായത് ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിൽ ഇപ്പോൾ ചർച്ചകൾ നടക്കുന്നുണ്ട്. ഒരു സ്വാപ് ഡീലിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഇരുവരും നടത്തുന്നത്. ഡൊമസ്റ്റിക് താരങ്ങളെ പരസ്പരം കൈമാറാനാണ് ഉദ്ദേശിക്കുന്നത്. ചർച്ചയിൽ വലിയ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല. ഇതൊക്കെയാണ് മെർഗുലാവോ അറിയിച്ചിട്ടുള്ളത്.
എന്നാൽ ഈ താരങ്ങൾ ആരാണ് എന്നുള്ളത് വ്യക്തമല്ല.ദീപക് ടാൻഗ്രിയെ നൽകിക്കൊണ്ട് മോഹൻ ബഗാൻ പ്രീതം കോട്ടാലിനെ തിരിച്ചെത്തിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു റൂമറുകൾ. പക്ഷേ ടാൻഗ്രി ഈ ചർച്ചയുടെ ഭാഗമല്ല എന്ന് മെർഗുലാവോ സ്ഥിരീകരിച്ചിട്ടുണ്ട്.ആരൊക്കെ കൈമാറാനാണ് ഈ ക്ലബ്ബുകൾ ഉദ്ദേശിക്കുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
കഴിഞ്ഞ സമ്മറിൽ ഇതുപോലെ ഒരു ട്രാൻസ്ഫർ ഈ രണ്ടു ക്ലബ്ബുകളും നടത്തിയിരുന്നു.പ്രീതം കോട്ടാലിനെയും ട്രാൻസ്ഫർ ഫീയും നൽകിക്കൊണ്ടായിരുന്നു മോഹൻ ബഗാൻ സഹലിനെ ബ്ലാസ്റ്റേഴ്സിൽ നിന്നും സ്വന്തമാക്കിയിരുന്നത്.ഇത്തവണ എന്താണ് സംഭവിക്കാൻ പോകുന്നത് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ ഉള്ളത്.