ബെൽഫോർട്ട് വീണ്ടും കേരളത്തിൽ,കളിക്കുക ഈ ക്ലബ്ബിന് വേണ്ടിയെന്ന് സൂചനകൾ!
മുൻപ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച കെർവെൻസ് ബെൽഫോർട്ടിനെ ആരാധകർ മറക്കാൻ സാധ്യതയില്ല. 2016/17 സീസണിലായിരുന്നു ബ്ലാസ്റ്റേഴ്സിന് വേണ്ടി ബെൽഫോർട്ട് കളിച്ചിരുന്നത്. 15 മത്സരങ്ങൾ കളിച്ച താരം മൂന്ന് ഗോളുകൾ സ്വന്തമാക്കിയിരുന്നു.ആരാധകരുടെ ഇഷ്ടം വളരെയേറെ പിടിച്ചു പറ്റാൻ കഴിഞ്ഞിട്ടുള്ള താരം കൂടിയായിരുന്നു ബെൽഫോർട്ട്.
പിന്നീട് അദ്ദേഹം ക്ലബ്ബ് വിട്ടു.എന്നാൽ അതിനുശേഷം താരം ജംഷെഡ്പൂരിലേക്ക് തിരിച്ചെത്തിയിരുന്നു.അവിടെ പതിനാല് മത്സരങ്ങൾ കളിച്ചിരുന്നുവെങ്കിലും ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല. ഏറ്റവും ഒടുവിൽ ഒരു ഇൻഡോനേഷ്യൻ ക്ലബ്ബിലായിരുന്നു താരം കളിച്ചിരുന്നത്.അവിടുത്തെ കരാർ ഇപ്പോൾ അവസാനിച്ചിട്ടുണ്ട്.ബെൽഫോർട്ട് കേരളത്തിലേക്ക് തന്നെ മടങ്ങി എത്തിയിട്ടുണ്ട്.
കേരളത്തിലെ ഫുട്ബോൾ പ്രേമികൾ ഇപ്പോൾ കേരള സൂപ്പർ ലീഗിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.കെഎസ്എല്ലിൽ മാറ്റുരക്കുന്ന കാലിക്കറ്റ് എഫ്സിക്ക് വേണ്ടിയാണ് ഇനി ബെൽഫോർട്ട് കളിക്കുക എന്നാണ് റിപ്പോർട്ടുകൾ.ഇക്കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാൽ നേരത്തെ മെർഗുലാവോ ഉൾപ്പെടെയുള്ളവർ ഇത് സൂചിപ്പിച്ചിരുന്നു.ബെൽഫോർട്ടിനെ ഒരിക്കൽ കൂടി ആരാധകർക്ക് കേരളത്തിൽ കാണാൻ സാധിച്ചേക്കും.
ഹെയ്തിയുടെ ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് ബെൽഫോർട്ട്.41 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ അവർക്ക് വേണ്ടി ബെൽഫോർട്ട് നേടിയിട്ടുണ്ട്. ഏതായാലും കൂടുതൽ സൂപ്പർതാരങ്ങൾ കേരള സൂപ്പർ ലീഗിൽ ഉണ്ടാകും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ. നേരത്തെ ചെന്നൈയിൻ എഫ്സിയെ പരിശീലിപ്പിച്ച ഗ്രിഗറിയെയായിരുന്നു മലപ്പുറം പരിശീലകനായി കൊണ്ടുവന്നത്. മികച്ച മത്സരങ്ങൾ കാണാൻ കഴിയും എന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ഫുട്ബോൾ ആരാധകർ.