ഹോസുവിനെ തിരുവനന്തപുരം കൊമ്പൻസ് സ്വന്തമാക്കിയോ?ഹോസു തന്നെ മറുപടി നൽകി!
2016/17 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച താരമാണ് ഹോസു പ്രീറ്റോ കുര്യാസ്.സ്പാനിഷ് താരമായ ഇദ്ദേഹം ഒരു സീസണിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിൽ കളിച്ചിട്ടുള്ളത്. പക്ഷേ ആരാധകരുടെ ഇഷ്ടം വളരെയധികം പിടിച്ചു പറ്റാൻ കഴിഞ്ഞ താരമാണ് ഹോസു. അദ്ദേഹം ക്ലബ്ബ് വിട്ടെങ്കിലും എപ്പോഴും ആരാധകർ അദ്ദേഹത്തിന് നെഞ്ചേറ്റുമായിരുന്നു. തിരികെ ഹോസുവും എപ്പോഴും ക്ലബ്ബിന് ഫോളോ ചെയ്യുമായിരുന്നു.
കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കിടയിൽ ഇന്ന് ചർച്ചയാവുന്നത് സൂപ്പർ ലീഗ് കേരളയാണ്.കേരളത്തിലെ ക്ലബ്ബുകൾ പരസ്പരം ഏറ്റുമുട്ടുന്ന ലീഗാണ് ഇത്. ഒട്ടേറെ പ്രധാനപ്പെട്ട പരിശീലകരെയും താരങ്ങളെയും ക്ലബ്ബുകൾ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്.മുൻപ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിട്ടുള്ള ബെൽഫോർട്ട് കാലിക്കറ്റ് എഫ്സിയിലേക്ക് എത്തും എന്നുള്ള വാർത്തകൾ പുറത്തേക്ക് വന്നിട്ടുണ്ട്. ഇതിന് പിന്നാലെ മറ്റൊരു വാർത്ത കൂടി പുറത്തേക്ക് വന്നിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായിരുന്ന ഹോസുവിനെ തിരുവനന്തപുരം കൊമ്പൻ എഫ്സി സ്വന്തമാക്കി എന്നായിരുന്നു റൂമറുകൾ. സാമൂഹിക മാധ്യമങ്ങളിൽ ഇത് വളരെയധികം പ്രചരിച്ചതോടുകൂടി ഒരു ആരാധകൻ ഇതിന്റെ സത്യാവസ്ഥ തേടിയിരുന്നു. പ്രമുഖ ഇന്ത്യൻ പത്രപ്രവർത്തകനായ മാർക്കസ് മെർഗുലാവോയോട് ഇത് സത്യമാണോ എന്നായിരുന്നു ആരാധകന്റെ ചോദ്യം.ട്വിറ്ററിലായിരുന്നു ചോദിച്ചിരുന്നത്.
എന്നാൽ ഇതിനെ മറുപടി നൽകാൻ ഹോസു തന്നെ നേരിട്ട് വന്നു.ഈ വാർത്ത സത്യമല്ല എന്നാണ് ഹോസു കമന്റ് ആയി കൊണ്ട് രേഖപ്പെടുത്തിയിട്ടുള്ളത്.ഇതോടുകൂടി ആ വാർത്തയിലെ നിജസ്ഥിതി പുറത്തുവന്നു.ഹോസു തിരികെ കേരളത്തിലേക്ക് വരുന്നില്ല എന്നത് ഉറപ്പായി. കരിയറിൽ ഒരുപാട് കാലം സ്പെയിനിൽ തന്നെ ചിലവഴിച്ച താരമാണ് ഹോസു.അദ്ദേഹം അവിടെ തന്നെ തുടരും എന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്.