ഇനി അങ്കം കൊൽക്കത്തയിൽ:ബ്ലാസ്റ്റേഴ്സ് പരിശീലകൻ സ്റ്റാറേയുടെ മെസ്സേജ് കണ്ടോ!
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ സീസണിന് തുടക്കം കുറിക്കുകയാണ്.ഡ്യൂറന്റ് കപ്പിലാണ് ബ്ലാസ്റ്റേഴ്സ് പന്തു തട്ടുക.ആദ്യ മത്സരത്തിൽ കരുത്തരായ മുംബൈ സിറ്റിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. വരുന്ന ഓഗസ്റ്റ് ഒന്നാം തീയതിയാണ് ഈ മത്സരം നടക്കുക. കൊൽക്കത്തയിൽ വെച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് മത്സരങ്ങൾ കളിക്കുക.
തായ്‌ലാൻഡ് പ്രീ സീസൺ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ അവസാനിപ്പിച്ചിട്ടുണ്ട്.മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തു എന്നാണ് റിപ്പോർട്ടുകൾ. മികച്ച വിജയങ്ങൾ നേടാൻ ബ്ലാസ്റ്റേഴ്സിന് പ്രീ സീസണിൽ കഴിഞ്ഞിട്ടുണ്ട്.സ്റ്റാറേയുടെ കീഴിൽ കൂടുതൽ ഒത്തിണക്കത്തോടെ ബ്ലാസ്റ്റേഴ്സ് കളിച്ചിട്ടുണ്ട്. പക്ഷേ ഡ്യൂറന്റ് കപ്പോടു കൂടിയാണ് ബ്ലാസ്റ്റേഴ്സ് എത്രത്തോളം മെച്ചപ്പെട്ടിട്ടുണ്ട് എന്നത് നമുക്ക് മനസ്സിലാവുകയുള്ളൂ. ഏതായാലും തന്റെ ആദ്യ ചാലഞ്ചനായി സ്റ്റാറേ ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ ഒരു മെസ്സേജ് പങ്കുവച്ചിട്ടുണ്ട്. തന്റെ എല്ലാ എനർജിയും ഈ ടൂർണമെന്റിൽ താൻ ഉപയോഗപ്പെടുത്തുമെന്നാണ് സ്റ്റാറേയുടെ വാഗ്ദാനം. അതായത് മികച്ച താരങ്ങളെ അണിനിരത്തി മികച്ച പ്രകടനം നടത്തി കിരീടം നേടാനുള്ള ഒരു ശ്രമം നമുക്ക് ബ്ലാസ്റ്റേഴ്സിൽ നിന്നും പ്രതീക്ഷിക്കാം.സ്റ്റാറേയുടെ വാക്കുകൾ ഇങ്ങനെയാണ്.
തായ്‌ലാൻഡിലെ 25 ദിവസത്തെ ട്രെയിനിങ് ക്യാമ്പ് ഞങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു.ഡ്യൂറന്റ് കപ്പിന് വേണ്ടി ഞങ്ങൾ കൊൽക്കത്തയിലേക്ക് പോവുകയാണ്.ഇന്ത്യയിലെ എക്സ്പീരിയൻസ് അനുഭവിക്കാൻ വേണ്ടി ഞാൻ അക്ഷമയോടുകൂടി കാത്തിരിക്കുകയാണ്.ആദ്യമായിട്ടാണ് ഞാൻ ഇന്ത്യയിലേക്ക് എത്തുന്നത്.ഇതൊരു ചരിത്രപരമായ ടൂർണമെന്റ് ആണ്.ഇതിൽ പോരാടാൻ വേണ്ടി ഞാൻ എന്റെ എല്ലാ എനർജിയും ഉപയോഗപ്പെടുത്തും,ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ മുംബൈ സിറ്റിയെയും പഞ്ചാബിനെയും ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടിവരുന്നുണ്ട്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഒരു കിരീടം പോലും നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.സ്റ്റാറേയുടെ കീഴിൽ അതിന് മാറ്റമുണ്ടാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ഡ്യൂറന്റ് കപ്പ് നേടാൻ കഴിഞ്ഞാൽ പിന്നീട് കോൺഫിഡൻസോടുകൂടി ഐഎസ്എല്ലിൽ പങ്കെടുക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കും.