ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത് ഡച്ച് സൂപ്പർ സ്ട്രൈക്കർക്ക് വേണ്ടിയെന്ന് റൂമറുകൾ!
കേരള ബ്ലാസ്റ്റേഴ്സിന് ഇനി ഏറ്റവും കൂടുതൽ ആവശ്യമുള്ളത് ഒരു വിദേശ സ്ട്രൈക്കറാണ്. അർദ്ധ അവസരങ്ങൾ പോലും ഗോളാക്കി മാറ്റാൻ കഴിവുള്ള ഒരു മികച്ച സ്ട്രൈക്കറെയാണ് ബ്ലാസ്റ്റേഴ്സ് അന്വേഷിക്കുന്നത്. എന്തെന്നാൽ കഴിഞ്ഞ രണ്ട് സീസണുകളിലും ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളടി ചുമതല വഹിച്ചിരുന്ന ദിമി ഇന്ന് ക്ലബ്ബിനോടപ്പം ഇല്ല.അദ്ദേഹം ഈസ്റ്റ് ബംഗാളിലേക്ക് പോയിക്കഴിഞ്ഞു.
അദ്ദേഹത്തിന്റെ വിടവ് നികത്തുക എന്ന ഭാരിച്ച ജോലിയാണ് വരുന്ന സ്ട്രൈക്കർക്കുള്ളത്. അതുകൊണ്ടുതന്നെ മികച്ച ഒരു സ്ട്രൈക്കറെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.ഒരുപാട് റൂമറുകൾ ഇതുമായി ബന്ധപ്പെട്ടു കൊണ്ട് കേൾക്കുന്നുണ്ട്. ഒരുപാട് പേരുകൾ പുറത്തേക്ക് വന്നിരുന്നു.യൂറോപ്പിൽ നിന്ന് ഒരു താരത്തെ കൊണ്ടുവരാനാണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത് എന്നാണ് ലഭിക്കുന്ന വിശ്വസനീയമായ വിവരം.
ഇതുമായി ബന്ധപ്പെട്ട മറ്റൊരു റൂമർ കൂടി ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.ഡച്ച് സ്ട്രൈക്കർക്ക് വേണ്ടിയാണ് നിലവിൽ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേവലം 25 വയസ്സുള്ള യെല്ലേ ഡൂയിൻ എന്ന താരത്തെ എത്തിക്കാനാണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത് എന്നാണ് വാർത്തകൾ.നെതർലാന്റ്സിന്റെ അണ്ടർ 16, അണ്ടർ 19 ടീമുകൾക്ക് വേണ്ടി കളിച്ച താരമാണ് ഡൂയിൻ. നിലവിൽ അദ്ദേഹം ഇസ്രായേൽ ലീഗിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.
അവിടുത്തെ ടോപ്പ് ഡിവിഷൻ ക്ലബ്ബായ ഹപോയേൽ ജെറുസലേമിന്റെ താരമാണ് ഇദ്ദേഹം.അവർക്ക് വേണ്ടി 20 ലീഗ് മത്സരങ്ങളിൽ നിന്ന് ആറു ഗോളുകൾ താരം നേടിയിട്ടുണ്ട്. ഒരുപാട് കാലം ഡച്ച് ലീഗിൽ കളിച്ചിട്ടുള്ള താരമാണ് ഡൂയിൻ.അദ്ദേഹത്തെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സിന് കഴിയുമോ എന്നത് കാത്തിരുന്ന കാണേണ്ട കാര്യമാണ്.ഏതായാലും ഉടൻതന്നെ ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കറുടെ സൈനിങ്ങ് പൂർത്തിയാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.