ഫ്രാൻസിനോട് തോറ്റു, സെമി ഫൈനൽ പോലും കാണാതെ അർജന്റീന പുറത്ത്!
ഇന്നലെ ഒളിമ്പിക്സിൽ നടന്ന മത്സരത്തിൽ അർജന്റീനക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാൻസ് അവരെ പരാജയപ്പെടുത്തിയിട്ടുള്ളത്. ഇതോടെ ഫ്രാൻസ് സെമിഫൈനലിൽ പ്രവേശിക്കുകയും അർജന്റീന പുറത്താവുകയും ചെയ്തിട്ടുണ്ട്.സെമിയിൽ പോലും എത്താനാവാതെയാണ് അർജന്റീന ഇപ്പോൾ ഒളിമ്പിക്സിൽ നിന്നും മടങ്ങുന്നത്.
അർജന്റീനയും ഫ്രാൻസും തമ്മിലുള്ള മത്സരം ആരാധകർ ഏറെ ശ്രദ്ധിച്ചിരുന്ന ഒന്നാണ്. കടുത്ത മത്സരം തന്നെയാണ് അരങ്ങേറിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ നേടിയ ഗോളിലാണ് ഫ്രാൻസ് വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ ഒലീസയുടെ അസിസ്റ്റിൽ നിന്നും മട്ടേറ്റയാണ് ഫ്രാൻസിന്റെ ഗോൾ നേടിയത്.ഇതിന് മറുപടി നൽകാൻ അർജന്റീനക്ക് സാധിക്കാതെ പോവുകയായിരുന്നു.
അർജന്റീനക്ക് വേണ്ടി സൂപ്പർ താരങ്ങൾ എല്ലാവരും ഇറങ്ങിയിരുന്നു.ഗോളടിക്കാൻ വേണ്ടി പരമാവധി അവർ ശ്രമിച്ചു എങ്കിലും സാധിക്കാതെ പോയി. വളരെ മികച്ച രൂപത്തിൽ ഫ്രാൻസ് ഡിഫൻഡ് ചെയ്യുകയായിരുന്നു. ഇതോടെ ഒളിമ്പിക്സ് സെമിഫൈനലിന്റെ ലൈനപ്പ് പൂർത്തിയായി.ഫ്രാൻസും ഈജിപ്തും തമ്മിലാണ് ഒരു സെമിഫൈനലിൽ ഏറ്റുമുട്ടുക.
മറ്റൊരു സെമി ഫൈനൽ പോരാട്ടത്തിൽ സ്പെയിനും മൊറോക്കോയും തമ്മിൽ ഏറ്റുമുട്ടും.അർജന്റീനയെ സംബന്ധിച്ചിടത്തോളം അവർ നിരാശരായി കൊണ്ടാണ് മടങ്ങുന്നത്. ഒരു മെഡൽ പോലും സ്വന്തമാക്കാൻ അവർക്ക് സാധിക്കാതെ പോവുകയായിരുന്നു. കഴിഞ്ഞ രണ്ട് തവണയും സൗത്ത് അമേരിക്കൻ ടീമായ ബ്രസീൽ ആയിരുന്നു ഗോൾഡ് സ്വന്തമാക്കിയിരുന്നത്. എന്നാൽ ഇത്തവണ ബ്രസീലിന് യോഗ്യത നേടാൻ സാധിക്കാതെ പോയി.